- Trending Now:
കുടുംബശ്രീ ജില്ലാ മിഷന്റെയും കൽപ്പറ്റ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവനി കർക്കിടക ഫെസ്റ്റിന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ തുടക്കമായി. കൽപ്പറ്റ ബ്ലോക്ക് സാധിക ബിസിനസ് കൺസൾട്ടൻസി വിംഗ്സ് മാർക്കറ്റിംഗ് ടീമിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തുന്നത്. കർക്കിടക ഫെസ്റ്റിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രമണ്യൻ നിർവഹിച്ചു. കൽപ്പറ്റ സി.ഡി.എസ് ചെയർപേഴ്സൺ ദീപ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കർക്കിട ഫെസ്റ്റിലെ പ്രധാന ആകർഷണം കർക്കിടക കിറ്റാണ്. 180 രൂപയാണ് കർക്കിടക കിറ്റിന്റെ വില. കർക്കിടക ലേഹ്യം, കർക്കിടക പൊടി, പത്തിലക്കൂട്ട്, മുറിവെണ്ണ, ഹെർബൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ കർക്കിട ഫെസ്റ്റിലൂടെ ലഭ്യമാകും. കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങളും ലഭ്യമാണ്. വിവിധ തരം അച്ചാറുകൾ, ചക്ക പപ്പടം, നാടൻ തേൻ, വിവിധ തരം ജാമുകൾ, ചിപ്സുകൾ, ഡ്രൈ ഫ്രൂട്ട്സ്, ടെക്സ്റ്റൈൽസ് ഉൽപ്പന്നങ്ങളും ലഭിക്കും. കർക്കിടക ഫെസ്റ്റ് ജൂലൈ 29 ന് സമാപിക്കും.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ പി. ഹുദൈഫ്, ശ്രുതി രാജൻ, വെള്ളമുണ്ട സി.ഡി.എസ് പ്രതിനിധി സി.എൻ സജ്ന, മെന്റർ വസന്ത ഹരിനാരയണൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.