Sections

ഷോപ്പിംഗ് മാളുകുടെ വരവ് നിങ്ങളുടെ കീശ ചോർത്തുന്നുണ്ടോ? എങ്ങനെ പരിഹാരം കാണാം

Thursday, Aug 03, 2023
Reported By Soumya
Motivation

ഇന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് ഷോപ്പിംഗ് മോളുകൾ വഴിയാണ്. പണ്ട് സാധനങ്ങൾ വാങ്ങിയിരുന്നത് വീടിനടുത്തുള്ള കടകളിൽ ലിസ്റ്റ് കൊടുത്ത് സാധനങ്ങൾ കൊണ്ട് എത്തിക്കുന്ന രീതിയായിരുന്നു. ഇന്ന് പർച്ചേസിംഗ് രീതിയിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. നമ്മൾ നേരെ ഷോപ്പിംഗ് മോളുകളിലേക്ക് പോകുന്നു, അവിടെനിന്ന് നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ വാങ്ങുന്ന രീതിയാണ് ഇന്നുള്ളത്. ഈ പർച്ചേസിങ്ങിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ ഷോപ്പിംഗ് മോളുകളിൽ പോയി സാധനങ്ങൾ പർച്ചേസ് ചെയ്ത്, ഒരു സിനിമ കണ്ട്, ഫുഡ് ഒക്കെ കഴിച്ച് വരുന്നതാണ് പതിവ്. ഇത് നമ്മുടെ പോക്കറ്റിനെ കാലിയാക്കുന്നുണ്ട് എന്ന കാര്യം നമ്മൾ ആരും ശ്രദ്ധിക്കാതെ പോകുന്നു. ഇതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചാണ് താഴത്തെ പോയിന്റ്സുകൾ സൂചിപ്പിക്കുന്നത്

  • ഷോപ്പിംഗ് മാളുകളിലേക്ക് അല്ലെങ്കിൽ മാർജിൻ ഫ്രീ മാർക്കറ്റുകളിൽ പോകുന്നതിന് തൊട്ടുമുൻപായിട്ട് എന്തൊക്കെ സാധനമാണ് വാങ്ങേണ്ടത് എന്നതിനെ കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കണം.
  • ആ ലിസ്റ്റിലുള്ള സാധനങ്ങൾ മാത്രമേ വാങ്ങുന്നുള്ളൂ എന്ന കാര്യത്തിൽ ഉറപ്പുവരുത്തണം. അനാവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ പാടില്ല.
  • മാജിൻ ഫ്രീ അല്ലെങ്കിൽ ഷോപ്പിംഗ് മോളുകളിൽ സാധനങ്ങൾ അടിക്കി വച്ചിരിക്കുന്നത് കാണുമ്പോൾ നമുക്ക് പല സാധനങ്ങളും വാങ്ങാൻ തോന്നും. അത് നമുക്ക് ആവശ്യമുള്ള സാധനമാണെന്ന് കാണുമ്പോൾ പെട്ടെന്നൊരു തോന്നൽ ഉണ്ടാകാം. ചിലപ്പോൾ വമ്പിച്ച ഓഫറുകളുടെ അടിക്കുറിപ്പോടെയാകും ഈ സാധനങ്ങൾ കാണുന്നത്. അങ്ങനെയുള്ള സന്ദർഭത്തിൽ ഉടനെ ആ സാധനം വാങ്ങരുത്. നമുക്ക് ഫ്രീയായിട്ട് കിട്ടുന്നതാണെങ്കിലും നമുക്ക് ആവശ്യമുള്ള സാധനം ആണെങ്കിൽ മാത്രമേ വാങ്ങാൻ പാടുള്ളൂ. നമുക്ക് ഇഷ്ടപ്പെട്ടതും നമുക്ക് ആവശ്യമില്ലാത്തതുമായ സാധനമാണെങ്കിൽ, കണ്ടാൽ അത് ഇപ്പോൾ വേണ്ട അടുത്ത പ്രാവശ്യം വാങ്ങാം എന്ന് മനസ്സിൽ ഉറപ്പിക്കുക. അടുത്ത പ്രാവശ്യം വാങ്ങാമെന്ന് തീരുമാനിക്കുമ്പോൾ അടുത്ത് നമ്മൾ ലിസ്റ്റ് എഴുതുമ്പോൾ മിക്കവാറും 99% ആ സാധനം നമുക്ക് ആവശ്യമില്ലാത്തത് ആയിരിക്കും.അപ്പോൾ നമുക്ക് അത് വേണ്ട എന്ന് തോന്നും.
  • ഷോപ്പിംഗ് മോളുകളിൽ പോകുമ്പോൾ ഒരുപാട് ഓഫറുകൾ വച്ചിട്ടുണ്ട്. ഈ ഓഫറുകൾ വളരെ വലിയ കെണിയാണെന്നുള്ളകാര്യം ഓർമ്മ വേണം. ആരും സാധനങ്ങൾ വെറുതെ തരില്ല. നമുക്ക് ഓഫറിൽ തരുന്നതിന്റെ പിന്നിൽ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകും എന്ന് ഓർക്കുക. മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് ഒന്നിന്റെ കൂടെ ഒന്ന് ഫ്രീയെന്ന് കേൾക്കുമ്പോൾ അപ്പോൾതന്നെ ആ സാധനം വാങ്ങുക എന്നുള്ളത്. ഓഫറിൽ തരുന്ന സാധനം ഒന്നുകിൽ അവർക്ക് ചെലവാക്കാത്ത സാധനം ആയിരിക്കാം ഇല്ലെങ്കിൽ ക്വാളിറ്റി കുറഞ്ഞ സാധനമാകാം. അത് അവിടെ നിന്ന് ഒഴിപ്പിക്കാൻ വേണ്ടിയുള്ള ബിസിനസ്സ് തന്ത്രമാണ്. ഈ ഫ്രി കിട്ടുന്ന സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ട് വച്ച് നമുക്കൊരു ഉപകാരവുമില്ലാതെ, വീട്ടിന് ഒരു ബാധ്യതയായി ഇരിക്കാനാണ് സാധ്യത. മൂല്യവത്തായ വസ്തുക്കൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന ദൃഢപ്രതിജ്ഞ നമുക്കുണ്ടാകണം.
  • ഷോപ്പിംഗ് മോളുകളിൽ പോകുമ്പോൾ ബജറ്റ് നമ്മൾ പ്ലാൻ ചെയ്തിരിക്കണം. സാധനം വാങ്ങുന്ന ലിസ്റ്റ് തയ്യാറാക്കുന്നതിനോടൊപ്പം തന്നെ ഇത്ര രൂപയുടെ ബഡ്ജറ്റ് മാത്രമെ ചിലവാക്കുകയുള്ളു എന്നുള്ള തീരുമാനം ഉണ്ടായിരിക്കണം. മണി മാനേജ്മെന്റിൽ നമ്മൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള സാധനം ആയാൽ മാത്രം പോരാ നമുക്ക് അത് വാങ്ങുന്നതിനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ എന്നു കൂടി നോക്കണം.
  • നമുക്ക് അത്യാവശ്യമുള്ളതും ആവശ്യമുള്ളതും ആയിട്ടുള്ള സാധനങ്ങൾ മാത്രമേ വാങ്ങാവൂ. കാണുമ്പോൾ വേണമെന്ന് തോന്നുന്ന സാധനമല്ല വാങ്ങിക്കേണ്ടത് നമുക്ക് അത്യാവശ്യമുള്ള നമുക്ക് ഉപകാരമുള്ള സാധനങ്ങൾ മാത്രമാണ് വാങ്ങിക്കേണ്ടത്. നമ്മളെക്കൊണ്ട് ആവശ്യങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് പരസ്യ കമ്പനികൾക്കുണ്ട്.
  • നമ്മൾ കുട്ടികളുമായിട്ട് പോകുമ്പോൾ കുട്ടികൾ അത് വേണം ഇതു വേണം എന്നു പറഞ്ഞു ശാഠ്യം പിടിക്കാൻ സാധ്യതയുണ്ട്. ഇതുപോലെ കുട്ടികളെ കൊണ്ടുപോകുമ്പോൾ അവർക്ക് കൈയെത്തുന്ന തരത്തിൽ ആയിരിക്കും കുട്ടികളുടെ പ്രോഡക്റ്റ് ഡിസ്പ്ലേ ചെയ്യാൻ സാധ്യത. ഉദാഹരണത്തിന് കുട്ടികളുടെ മുട്ടായി മധുര പലഹാരങ്ങൾ കുട്ടികളെ ആകർഷിക്കുന്ന സാധനങ്ങൾ തുടങ്ങിയവ. കുഞ്ഞു കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിന് പോകാതിരിക്കുന്നതാണ് നല്ലത്. കുറച്ചു മുതിർന്ന കുട്ടികളെ കൊണ്ടുപോകുന്നതിൽ കുഴപ്പമില്ല. ചെറിയ കുഞ്ഞു കുട്ടികൾ ആകുമ്പോൾ അവർക്ക് ആവശ്യങ്ങളെയും അനാവശ്യങ്ങളെയും കുറിച്ച് അറിവ് ഉണ്ടാകില്ല. അങ്ങനെയുള്ള സിറ്റുവേഷനിൽ കുട്ടികളില്ലാതെ പർച്ചേസ് ചെയ്യുന്നതായിരിക്കും നല്ലത്. മുതിർന്ന കുട്ടികളെയാണെങ്കിൽ ഷോപ്പിങ്ങിന് പോകുമ്പോൾ ഒപ്പം കൂട്ടി നമുക്ക് ആവശ്യമുള്ളത് അനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി സാധനങ്ങൾ എടുപ്പിക്കുന്നത് നല്ലതായിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം നമുക്ക് ആവശ്യമുള്ള, നമ്മുടെ സാമ്പത്തികത്തിന് ചേരുന്ന, പ്രോഡക്ടുകൾ മാത്രമേ നാം വാങ്ങാവൂ അത് ലിസ്റ്റ് തയ്യാറാക്കി വാങ്ങണം എന്നുള്ള കാര്യത്തിൽ യാതൊരു മടിയും നമ്മൾ വിചാരിക്കരുത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.