- Trending Now:
ചോക്ലേറ്റ് കഴിച്ചാൽ ഡയബറ്റീസ് വരും, തടിവയ്ക്കും, ആരോഗ്യത്തിന് നല്ലതല്ല എന്നീകാരണങ്ങൾ പറഞ്ഞ് വിഷമത്തോടെ ചോക്ലേറ്റ് കഴിക്കുന്നത് നിർത്തുന്നവരാണ് പല ചോക്ലേറ്റ് പ്രേമികളും. എന്നാൽ ചോക്ലറ്റ് ഇഷ്ടമുള്ളത് പോലെ കഴിച്ചോളൂ. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിനെക്കുറിച്ചും അത് വഴി ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചുമാണ് ഇന്ന് പറയുന്നത്.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളുടെ കോർട്ടിസോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കാനും, നിങ്ങൾക്ക് വയർ നിറഞ്ഞു എന്ന അനുഭവം നൽകാനും, അതിലൂടെ ശരീരഭാരം അധികമായി കുറയ്ക്കുവാനും നിങ്ങളെ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് വയർ നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാക്കുന്നത്.
ഡാർക്ക് ചോക്ലേറ്റിന് സമ്മർദ്ദം കുറയ്ക്കാനുളള കഴിവുണ്ട്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ചോക്ളേറ്റ് കഴിക്കുന്നത് ഓർമ്മശക്തിയെ മെച്ചപ്പെടുക്കും.
വിശപ്പ് ഉത്തേജിപ്പിക്കുകയും വിശക്കുമ്പോൾ നിങ്ങളുടെ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്ന ഒരു ഹോർമോണാണ് ഗ്രെലിൻ. ഡാർക്ക് ചോക്ലേറ്റ് മണക്കുന്നതും കഴിക്കുന്നതും ഗ്രെലിൻ അളവ് കുറയ്ക്കും. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും, നിങ്ങളുടെ ഭക്ഷണത്തോടുള്ള ആർത്തി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളുടെ സാവധാനത്തിലുള്ള മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതാണ്. കാരണം, ഇത് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കലോറി വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുന്നു.
മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകാഹാരങ്ങൾ എന്തെല്ലാം?... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.