മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ് മസ്തിഷ്ക്കം. ന്യൂറോണുകൾ കൊണ്ടാണ് തലച്ചോർ ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് 100 ബില്യൻ ന്യൂറോണുകളാണ് നമ്മുടെ തലച്ചോറിലുളളത്. തലച്ചോറ് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ഇവയുടെ ആശയവിനിമയം കൃത്യമായി നടക്കണം. ഇ.ഇ.ജി (Electro Enciphalogram) പരിശോധനയിലൂടെ തലച്ചോറിന്റെ പ്രവർത്തനക്ഷമത മനസിലാക്കാം.
മുതിർന്ന ഒരാളുടെ തലച്ചോറിന് 3 പൗണ്ട് ഭാരം വരും. തലച്ചോറിന്റെ 75ശതമാനവും വെള്ളം ആണ്. അതുകൊണ്ട് തന്നെ നിർജലീകരണം ചെറിയ അളവിൽ സംഭവിച്ചാൽ പോലും അത് തലച്ചോറിനെ ബാധിക്കും.18 മുതൽ 25 വയസ് വരെ മസ്തിഷ്കം വളരുന്നു. നമ്മുടെ മസ്തിഷ്കത്തിന് പ്രായത്തിനനുസരിച്ച് പഠിക്കാനും വളരാനുമുള്ള കഴിവുണ്ട് - Neuroplasticity എന്ന് അതിനെ വിളിക്കുന്നു. ഒരു ഭാഷയോ അല്ലെങ്കിൽ മ്യൂസിക് ഉപകാരണമോ ചെറുപ്പകാലത്തു പഠിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ സഹായിക്കും എന്ന് മാത്രമല്ല പ്രായമാവുമ്പോൾ അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കഴിയും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് വിവിധ തരത്തിലുള്ള പോഷകങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകാഹാരങ്ങൾ (Nutritious Foods) നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതെല്ലാമാണന്ന് നോക്കാം.
- തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ. ഇതിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കത്തിന്റെ 60 ശതമാനവും കൊഴുപ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് മാത്രമല്ല ഇതിൽ പകുതിയോളം ഒമേഗ-3 ഫാറ്റി ആസിഡുകളാണ്. അതിനാൽ, നമ്മുടെ മസ്തിഷ്കം സ്വയം വികസിക്കാനും നാഡീകോശങ്ങൾ നിർമ്മിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്നു. മാത്രമല്ല, ഈ കൊഴുപ്പ് ഓർമ്മശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
- പ്രായമാകുമ്പോഴും നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വിറ്റാമിൻ സി വളരെ സഹായകരമാണ്. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗങ്ങൾ, സ്കീസോഫ്രീനിയ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും. അതുകൊണ്ട് തന്നെ ഒരു ഓറഞ്ച് ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- അവക്കാഡോ കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ബ്രൊക്കോളിയിൽ ധാരാളം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങൾ സംഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ വിറ്റാമിൻ കെ സഹായിക്കും. വിറ്റാമിൻ കെ ഉയർന്ന അളവിൽ കഴിക്കുന്നത് ഓർമ്മശക്തിയും, ബുദ്ധിശക്തിയും മെച്ചപ്പെടാൻ സഹായിക്കും.
- മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നു.
- ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പാക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങൾക്ക് വളരെ ഗുണകരമാണ്. ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഔഷധമാണ് മഞ്ഞൾ. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ വിഷാദ രോഗത്തെ ലഘൂകരിക്കാനു സഹായിക്കും. പുതിയ മസ്തിഷ്ക കോശങ്ങളുടെ വളർച്ചയ്ക്കും മഞ്ഞൾ പിന്തുണ നൽകും.
- ഡാർക്ക് ചോക്ലേറ്റിൽ ആൻറിഓക്സിഡൻറ്സ് അടങ്ങിയിരിക്കുന്നു. അതിനാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു.
- നട്ട്സ് കഴിക്കുന്നത് തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഇവ ദിവസവും കഴിക്കുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.