- Trending Now:
ഐപിഎൽ മിനി താരലേലത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. മുംബൈ ഇന്ത്യൻസുമായി അവസാന നിമിഷങ്ങളിൽ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. സാം കറനായി രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് ടീമുകൾ തുടക്കത്തിൽ ലേലത്തിൽ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും എത്തിയതോടെ ലേലം കടുത്തു.
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ... Read More
16.25 കോടി രൂപയുമായി ലഖ്നൗ സൂപ്പർ ജയന്റ്സും എത്തിയതോടെ ലേലം പാരമ്യതയിലെത്തി. ഇതിന് ശേഷം 17.25 കോടി രൂപയുമായി മുംബൈ ലേലത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു. പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവിൽ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സാമിനെ സ്വന്തമാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.