- Trending Now:
വീട്ടുവളപ്പിൽ വിളയുന്ന പച്ചക്കറികളും വീട്ടിൽ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വിൽക്കാൻ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവർക്കായി കേരള സ്റ്റാർട്ടപ്മിഷൻ പാലക്കാട് വിഭാഗത്തിന്റെ പിൻന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയർ2മി ആപ്പ്. ഇടനിലക്കാരില്ലാതെ എത്ര കുറഞ്ഞ അളവിലും ഈ ആപ്പിലൂടെ ഉത്പന്നങ്ങൾ വിൽക്കാം. വടവന്നൂർ സ്വദേശി അരുൺ നാരായണൻകുട്ടിയും ഭാര്യ രശ്മിയും ചേർന്നാണ് കുറഞ്ഞ അളവിൽ ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പച്ചക്കറികൾ, പഴങ്ങൾ, പലഹാരങ്ങൾ, അരി, മുളക്പൊടി, മല്ലിപൊടി, കോഴി, മീൻ തുടങ്ങിയ എന്തും വിൽക്കാനും വാങ്ങാനും സാധിക്കും.
ഇടനിലക്കാരില്ലാതെ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാമെന്നതാണ് ആപ്പ് കൊണ്ടുള്ള പ്രയോജനം. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വാങ്ങാനും വിൽക്കാനും സൗകര്യപ്രദമാവുന്ന രീതിയിൽ ഉത്പന്നങ്ങളെ ഹോം മെയ്ഡ്, കുടുംബശ്രീ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ തരം തിരിച്ചാണ് നൽകിയിരിക്കുന്നത്.
ഫ്രീഡം ഫെസ്റ്റിൽ നൂതനാശയങ്ങളുമായി സ്റ്റാർട്ടപ്പ് മിഷൻ എക്സിബിഷൻ... Read More
സ്റ്റാർട്ടപ് മിഷനാണ് നിയർ2മി ആപ്പിന് അടിസ്ഥാന സൗകര്യങ്ങൾ നൽകിയിട്ടുള്ളത്. സ്റ്റാർട്ടപ് മിഷന്റെ പാലക്കാട് പോളിടെക്നിക്ക് അഡ്മിൻ ബ്ലോക്കിലാണ് നിയർ2മി ഓഫീസ് പ്രവർത്തിക്കുന്നത്. പ്രാദേശികമായ സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകരണം, സ്വയംപര്യാപ്തമായ സമൂഹം, പ്രാരംഭ സംരംഭകർക്കുള്ള പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ആശയം വികസിപ്പിച്ചതെന്ന് അരുൺ നാരായണൻകുട്ടി പറയുന്നു. സ്വകാര്യകമ്പനികളിൽ രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്യുകയായിരുന്ന അരുൺ നാട്ടിലെത്തി ജൈവ കൃഷിയിലേക്ക് കടന്നതോടെയാണ് ചെറുകിട കർഷകരുടെ പ്രയാസങ്ങൾ തിരിച്ചറിയുന്നത്. അതിന് പരിഹാരമായാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.