Sections

ഫ്രീഡം ഫെസ്റ്റിൽ നൂതനാശയങ്ങളുമായി സ്റ്റാർട്ടപ്പ് മിഷൻ എക്സിബിഷൻ

Saturday, Aug 12, 2023
Reported By Admin
Freedom Fest

വിവിധ കമ്പനികളുടെ 15 സ്റ്റാളുകൾ


ഫ്രീഡം ഫെസ്റ്റ് വേദിയായ ടാഗോർ തിയ്യറ്റർ പരിസരത്ത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരമുള്ള പല മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകൾ ഫെസ്റ്റിന്റെ ഭാഗമാകും. അഗ്രികൾച്ചർ എഡ്-ടെക്, ഇൻഫർമേഷൻ ടെക്നോളജി, ഹാർഡ്വെയർ എന്നീ വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പുകളെ യുണീക് റെക്കഗ്നിഷൻ ഐഡി നേടിക്കൊടുത്ത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമാക്കാനുള്ള ബോധവൽക്കരണം കൂടിയാണ് എക്സിബിഷനിലൂടെ ഉദ്ദേശിക്കുന്നത്. എക്സിബിഷനിൽ പ്രദർശിപ്പിക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളെ കൂടുതൽ മികവോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതും ലക്ഷ്യമാക്കുന്നു. ജൂക്സ്ടാസിം, നിയോ മിക്സ്, എംബ്രൈറ്റ്, ഓർഗ ആയുർ, ജിഗ്സ് ബോർഡ് ഹൈപ്പർ കോഷ്യന്റ്, ഐവിസ്,ഓട്ടോ ബോണിക്സ്, ഫാബ് ലാബ്, റിംഗ്, സ്റ്റഡി കോഷ്യന്റ്, വെബ് ബി ഫൈ, കൃവ, സാറ, വാഴ്സ്യ, ഐ ഇ ഡി സി , ലക്കി സ്കാൻ, എൽവിക്ടോ, കെ എസ് യു എം എന്നീ കമ്പനികളുടെ സ്റ്റാളുകൾ മേളയുടെ ഭാഗമാകും. രാവിലെ 10 മുതൽ രാത്രി 7 മണി വരെയാണ് സന്ദർശന സമയം പ്രവേശനം സൗജന്യമാണ്.

സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കൽ : നാനൂറോളം ആശയങ്ങളുമായി ഫ്രീഡം ഫെസ്റ്റിൽ ഇന്ന് യങ് പ്രൊഫഷണൽ മീറ്റ്

സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏറ്റവും വേഗത്തിൽ എങ്ങനെ കൈവരിക്കാം എന്ന വിഷയത്തിൽ ആശയങ്ങളുമായി പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രൊഫഷണൽ മീറ്റ് ആഗസ്റ്റ് 12 രാവിലെ 10 മുതൽ തിരുവനന്തപുരം ടാഗോർ തിയ്യറ്ററിൽ നടക്കും. ഐഡിയത്തോണിലൂടെ രണ്ടായിരത്തോളം വിദ്യാർഥികളിൽ നിന്നും ലഭിച്ച നാനൂറോളം ആശയങ്ങളിൽ നിന്നും തെരഞ്ഞെടുത്തവയാണ് മീറ്റിലേക്ക് എത്തുന്നത്. ആശയങ്ങളുടെ അവതരണവും വിദഗ്ധരുമായുള്ള ചർച്ചകളും നടക്കും. ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച കലാലയത്തിനും ഏറ്റവും മികച്ച ആശയങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. കേരളാ യൂണിവേഴ്സിറ്റി ഫ്യൂചർ സ്റ്റഡീസ് മേധാവി പ്രൊഫ. മനോജ് ചങ്ങാട്ട്, ടി.ഐ.എഫ്.എ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പ്രദീപ് ശ്രീവാസ്തവ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കെ-ഡിസ്കാണ് മീറ്റിന് നേതൃത്വം നൽകുന്നത്.

തുടർന്ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. 'സാങ്കേതിക വിദ്യ, അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായം' എന്ന വിഷയത്തിൽ മെഡ്ജീനോം സി.ഇ.ഒ. സാം സന്തോഷ് മോഡറേറ്ററാകും. മനൂസ് ബയോ സ്ഥാപകൻ ഡോ. അജികുമാർ പാറയിൽ, കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ്.ജെ. വിജയദാസ്, ഇൻഡപ്റ്റാ തെറാപ്യൂട്ടിക്സ് സീനിയർ മെഡിക്കൽ ഡയറക്ടർ ഡോ. നീൽ ശങ്കർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ ഡോ. അഷറഫ് എന്നിവർ സംസാരിക്കും.

'ജനസംഖ്യാ പരിവർത്തനവും അനുബന്ധ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ ഡോ. ജയൻ തോമസ് (ഐ.ഐ.ടി. ഡൽഹി), ഡോ. അരുൺ സുരേന്ദ്രൻ (തിരുവനന്തപുരം ട്രിനിറ്റി എഞ്ചിനീറിങ് കോളജ്), ഡോ. മാലാ രാമനാഥൻ (എസ്.സി.ടി.ഐ.എം.എസ്.ടി.) എന്നിവർ പങ്കെടുക്കും. ഡോ. എസ്. ഇരുദയ രാജൻ (ഐ.ഐ.എം. ഡി.) മോഡറേറ്ററാകും.

'പരിസ്ഥിതിയും സുസ്ഥിരതയും' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. മുരളി തുമ്മാരുകുടി (യു.എൻ.സി.സി.ഡി. ജി 20 ഗ്ലോബൽ ഇനീഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ് ഡയറക്ടർ) മോഡറേറ്ററാകും. ലക്ഷ്മി മേനോൻ (എൻ.ഐ.എഫ്), പ്രൊഫ. ഡോ. പി.വി. അരവിന്ദ് (ഗ്രോനിംഗൻ യൂണിവേഴ്സിറ്റി), ഡോ. ശേഖർ കുര്യാക്കോസ് (കെ.എസ്.ഡി.എം.എ.), ഡോ. ഇ.ജെ. ജെയിംസ് (പി.വി.സി. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), മധു എസ്. നായർ (കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡ്) എന്നിവർ ചർച്ച നയിക്കും.

'ഉന്നത വിദ്യാഭ്യാസവും വിദഗ്ദ തൊഴിൽ ശേഷിയും' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. സജി ഗോപിനാഥ് (ഡിജിറ്റൽ യൂണിവേഴ്സിറ്റി വി സി), ഡോ. ടി. പ്രദീപ് (ഐ.ഐ.ടി. മദ്രാസ്), ഡോ. എസ്. ഷാജി (ഹൈദരാബാദ് യൂണിവേഴ്സിറ്റി) എന്നിവർ പങ്കെടുക്കും. ഡോ.സന്തോഷ് മാത്യു (ബി.എം.ജി.എഫ്.) ചർച്ച നയിക്കും.

ചർച്ചകളിലെ നിർദേശങ്ങൾ ഫെസ്റ്റിവൽ അക്കാഡമിക് കമ്മറ്റി ചെയർമാൻ ഡോ.ടി.എം. തോമസ് ഐസക്ക്, ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്. ഡി. ഷിബുലാൽ എന്നിവർ ക്രോഡീകരിക്കും. വൈകിട്ട് 6 ന് വ്യവസായ മന്ത്രി പി. രാജീവ് കേരളത്തിലെ പ്രൊഫഷണൽ ശ്യംഖലകളെക്കുറിച്ച് സംസാരിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. സ്റ്റാർട്ടപ്പുകളും വിവിധ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ രാവിലെ 10 മുതൽ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.