Sections

സീരീസ് എ ഫണ്ടിംഗിൽ 150 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി ഇൻഷുറൻസ് ദേഖോ

Thursday, Feb 16, 2023
Reported By Admin

ഒരു ഇന്ത്യൻ ഇൻഷുർടെക് കമ്പനിയുടെ എക്കാലത്തെയും വലിയ സീരീസ് എ ധനസമാഹാരണം


ഇന്ത്യയിലെ മുൻനിര ഇൻഷുർടെക് സ്ഥാപനമായ ഇൻഷുറൻസ് ദേഖോ, 150 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ചു. ഓഹരിയും വായ്പയും ചേർന്നുള്ള സീരീസ് എ ഫണ്ടിംഗാണ് കമ്പനി നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഇന്ത്യൻ ഇൻഷുർടെക് കമ്പനിയുടെ എക്കാലത്തെയും വലിയ സീരീസ് എ ധനസമാഹാരണമാണിത്.

ഇൻവെസ്റ്റ്കോർപ്പ്, അവതാർ വെഞ്ച്വേഴ്സ്, ലീപ്ഫ്രോഗ് ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ പങ്കാളിത്തത്തോടെ ഗോൾഡ്മാൻ സാച്ച്സ് അസറ്റ് മാനേജ്മെന്റ്, ടിവിഎസ് ക്യാപിറ്റൽ ഫണ്ട്‌സ് എന്നിവരാണ് ഇക്വിറ്റി റൗണ്ടിന് നേതൃത്വം നൽകിയത്. കേരള ഐഡി സമീപഭാവിയിൽ 10000 ഇൻഷുറൻസ് അഡ്വൈസർമാരുള്ള നെറ്റ് വർക്ക് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

2016-ൽ അങ്കിത് അഗർവാളും ഇഷ് ബബ്ബറും ചേർന്നാണ് ഇൻഷുറൻസ് ദേഖോ സ്ഥാപിച്ചത്. തുടക്കത്തിൽ തന്നെ കമ്പനിക്ക് ഏറ്റവും മികച്ച പ്രീമിയം വളർച്ച കൈവരിക്കാൻ സാധിച്ചിരുന്നു. ഈ വർഷം മാർച്ചോടെ 3,500 കോടി രൂപയുടെ വാർഷിക പ്രീമിയം റൺ റേറ്റ് കൈവരിക്കുവാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്

ഏറ്റവും പുതിയ ഫണ്ടിംഗ്, ഇൻഷുറൻസ് ദേഖോയുടെ ഉൽപ്പന്നവും സാങ്കേതികവിദ്യയും വർദ്ധിപ്പിക്കാനും, പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും, ആരോഗ്യ-ജീവിത വിഭാഗങ്ങളിൽ നവീനമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും, കമ്പനിയുടെ എംഎസ്എംഇ ഇൻഷുറൻസ് ബിസിനസ് വളർത്താനും, നേതൃത്വത്തെ ശക്തിപ്പെടുത്താനും ഉപയോഗിക്കും. മറ്റു വിവിധ വളർച്ച സാധ്യതകൾ കണ്ടെത്താനും ഫണ്ടിങ് സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.