Sections

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായ പ്രദർശന മേളയ്ക്ക് തുടക്കം

Saturday, Jan 28, 2023
Reported By Admin

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉൽപ്പന്ന പ്രദർശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നിൽ തുടക്കമായി


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉൽപ്പന്ന പ്രദർശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നിൽ തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രം, ഏറനാട് താലൂക്ക് വ്യവസായ ഓഫീസ്, പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മലപ്പുറം ജനറൽ മാനേജർ രഞ്ജിത് ബാബു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൾ ലത്തീഫ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് പി. ജുനൈദ്, കെ.എസ്.എസ്.ഐ.എ ഐ.പി.പി. ഹംസ ഹാജി, കയർ ഫെഡ് ഡയറക്ടർ ഇ. ഇമ്പിച്ചിക്കുട്ടൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാർ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മേള 29 ന് സമാപിക്കും. വിവിധതരം കരകൗശല ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗാർമെന്റ്സ് ഉൽപ്പന്നങ്ങൾ, ഫർണിച്ചർ ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങി 143 യൂണിറ്റുകളാണ് പ്രദർശന മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി കലാസാംസ്കാരിക പരിപാടികളും എല്ലാ ദിവസവും നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.