Sections

കെഎഫ്‌സി-മാക്‌ഡൊണാള്‍ഡ്‌സിനെ പറപ്പിച്ച ഇന്ത്യയുടെ ജോണി ഹോട്ട് ഡോഗ്‌സ്‌

Saturday, Oct 09, 2021
Reported By admin
Johnny Hot Dog

മക്‌ഡൊണാള്‍ഡ്‌സ്-കെഎഫ്‌സി ബ്രാന്‍ഡുകളെ മറികടന്ന് ഇന്‍ഡോറില്‍ ജനപ്രിയമായി മാറിയ ഭക്ഷണം

 

മാക്ജഡൊണാള്‍ഡ്‌സ്,ഊബര്‍ ഈറ്റ്‌സ്,കെ.എസ്.സി വലിയ വമ്പന്മാര്‍ക്കിടയില്‍ ഇന്ത്യയില്‍ നിലയുറപ്പിച്ച് ജോണി ഹോട്ട് ഡോഗ്..അറിയണം ഈ ഇന്ത്യക്കാരന്റെ വിജയ ഗാഥ.

ചെറിയൊരു ഫൂഡ് സ്റ്റാളില്‍ നിന്ന് മൂന്ന് കോടി രൂപ വിറ്റുവരവ് നേടി ഒരു സംരംഭകന്‍.ഫൂഡ് ബിസിനസില്‍ വിജയകരമായ 50ലേറെ വര്‍ഷങ്ങള്‍.1978- ല്‍ ഇന്‍ഡോറിലെ ഒരു തെരുവില്‍  ആദ്യം ബിസിനസ് തുടങ്ങിയ വിജയ് സിംഗ് റാത്തോഡിന് ഇന്ന് വയസ് 60ന് മുകളില്‍.

ഇന്‍ഡോര്‍ നഗരത്തില്‍ തന്റെ സംരംഭം ആരംഭിച്ച വിജയ് സിംഗിനെ തേടി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.നഗരത്തില്‍ ജോണി ഹോട്ട് ഡോഗ് എന്ന പേരില്‍ ഫുഡ് സ്റ്റാള്‍ നടത്തുന്ന വിജയ് സിംഗിന് ഊബര്‍ ഈസ്റ്റ്‌സ് എപിഎസി റെസ്റ്റോറന്റ് പാര്‍ട്ട്‌ണേഴ്‌സ് അവാര്‍ഡ് 2019 ഈവന്റിലേക്ക് ക്ഷണിച്ചിരുന്നു.ഏഷ്യ-പസഫിക് മേഖലയില്‍ ആ കൊല്ലം ഊബര്‍ ഈറ്റ്‌സില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ച വിഭവത്തിനുള്ള അവാര്‍ഡ് ആണ് അന്ന് വിജയ് സിംഗിനെ തേടിയെത്തിയത്.എന്താണ് വിജയ് സിംഗ് തന്റെ ഫുഡ് സ്‌റ്റോളിലൂടെ വില്‍ക്കുന്നതെന്ന് സംരംഭത്തിന്റെ പേര് കേട്ടപ്പോഴേ മനസിലായി കാണുമല്ലോ.അതെ വിജയ് സിംഗിന്റെ വെജിറ്റേറിയന്‍ ഹോട്ട് ഡോഗ് ആണ് മക്‌ഡൊണാള്‍ഡ്‌സ്-കെഎഫ്‌സി ബ്രാന്‍ഡുകളെ മറികടന്ന് ഇന്‍ഡോറില്‍ ജനപ്രിയമായി മാറിയ ഭക്ഷണം.

പാചകക്കാരന്റെ മകനായതു കൊണ്ട് അല്‍പ്പ സ്വല്‍പ്പം പാചകമൊക്കെ വശമുണ്ടായിരുന്നു,യാതൊരു പ്രാഥമിക വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലാത്തെ വിജയ് സിംഗ്, എട്ടു വയസ്സുള്ളപ്പോള്‍, ഇന്‍ഡോര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കാന്റിനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്.വിദ്യാര്‍ത്ഥികള്‍ക്ക് ചായ, റൊട്ടി, ഓംലെറ്റ് എന്നിവയെല്ലാം വിളമ്പി. അദ്ദേഹത്തിന്റെ ബ്രെഡ് ഓംലറ്റ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ഡിമാന്‍ഡുള്ള ഒരു വിഭവമായിരുന്നു. ഇതാണ് സ്വന്തം ഭക്ഷണ ശാല എന്ന സ്വപ്നത്തിന് കരുത്തേകിയത്.

1978- ല്‍ ഇന്‍ഡോറിലെ ഒരു തെരുവില്‍ ജോണി ഹോട്ട് ഡോഗ് എന്ന പേരില്‍ ആണ് സംരംഭം തുടങ്ങിയത്. ഹോട്ട് ഡോഗ് ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് ആരെയും ഞെട്ടിയ്ക്കും. മൂന്ന് കോടി രൂപ.

 120 ചതുരശ്ര അടി സ്ഥലത്താണ് ഫൂഡ് സ്റ്റാള്‍ തുടങ്ങിയത്. സമോസകളും മറ്റ് പലഹാരങ്ങളും വിളമ്പുന്ന നഗരത്തിലെ മറ്റ് സ്റ്റാളുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം ഈ ഫൂഡ് സ്റ്റാള്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു.അങ്ങനെയാണ് ആലു ടിക്ക പാചകക്കൂട്ട് പടിച്ചെടുത്തത്. അതില്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തി. അവസാനം സാന്‍ഡ്വിച്ച് തന്നെ നെയ്യില്‍ ചുട്ടെടുത്തു. പിന്നീടാണ് ഹോട്ട് ഡോഗ് പരീക്ഷണം.

ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്റര്‍ ഇന്‍ഡോര്‍ നഗരത്തില്‍ ഉണ്ടായിരുന്നു. അവരുടെ കാന്റീനില്‍ ഹോട്ട് ഡോഗുകള്‍ ലഘുഭക്ഷണമായി നല്‍കിയിരുന്നു. തിയേറ്റര്‍ അടച്ചപ്പോള്‍ ഹോട്ട് ഡോഗുകളും നിലച്ചു.ഹോട്ട് ഡോഗിനോടുള്ള ജനങ്ങളുടെ താല്‍പര്യം മനസിലാക്കിയതോടെ ഈ ആശയത്തില്‍ നിന്ന്, ചിക്കന്‍, മട്ടണ്‍ എന്നിവ ഉപയോഗിച്ച് ഹോട്ട്‌ഡോഗ് പോലെ നിര്‍മ്മിച്ച മറ്റ് രണ്ട് ഇനങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ചു. വെജ് ഹോട്ട് ഡോഗ് 50 പൈസയ്ക്കും നോണ്‍-വെജ് ഒന്ന് 75 പൈസയ്ക്കും ആയിരുന്നു ആദ്യകാലത്ത് വില്‍പ്പന.ഇത് ഹിറ്റായതോടെ ബിസിനസും വളര്‍ന്നു.

ഓണ്‍ലൈനിലും ബിസിനസ് വ്യാപിപ്പിച്ചതോടെ ഒരു ദിവസം 100-ലേറെ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി. ഹോട്ട് ഡോഗ് വിഭവങ്ങള്‍ക്ക് വിലയും കൂടി. 30 രൂപ മുതലായി പിന്നീട് വില.2019ല്‍ വിജയ് സിംഗിന്റെ ജോണി ഹോട്ട് ഡോഗ് വാര്‍ഷിക വരുമാനം 3 കോടിയായിരുന്നു.ഇന്ന് പ്രതിദിനം വിജയ് സിംഗ് 4000ത്തിലേറെ ഹോട്ട് ഡോഗ്‌സ് വില്‍ക്കുന്നുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.