- Trending Now:
മൈക്രോണ്‍ ടെക്‌നോളജിയുടെ ഇന്ത്യന്‍ അമേരിക്കന്‍ സി ഇ ഓ സഞ്ജയ് മെഹ്‌റോത അടുത്ത 20 വര്‍ഷത്തിനുളളില്‍ 100 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചു ന്യു യോര്‍ക്കില്‍ ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സംവിധാനം ന്യൂ യോര്‍ക്കിലെ ക്ലേയില്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനെ കണ്ടപ്പോള്‍ താന്‍ അറിയിച്ചതായി മെഹ്‌റോത ലിങ്ക്ഡിനില്‍ വെളിപ്പെടുത്തി.
വളര്‍ത്തു നായ്ക്കള്‍ക്ക് ഇന്‍ഷ്വറന്‍സും പേരും മൈക്രോ ചിപ്പും നിര്‍ബന്ധമാക്കുന്നു... Read More
''പ്രസിഡന്റ് ഡനുമായി കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യമുണ്ടായി,'' അദ്ദേഹം പറഞ്ഞു. ''മൈക്രോണ്‍ ടീമിലെ ചിലരെ ഞാന്‍ പ്രസിഡന്റിനു പരിചയപ്പെടുത്തി. ന്യു യോര്‍ക്കിലെ ക്ലേയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മെഗാഫാബിനെ കുറിച്ച് ഞാന്‍ വിശദീകരിച്ചു.''ഞങ്ങളുടെ 100 ബില്ല്യന്‍ ഡോളര്‍ നിക്ഷേപം അടുത്ത രണ്ടു പതിറ്റാണ്ടില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സംവിധാനം സൃഷ്ടിക്കും.''മൈക്രോണിന്റെ നീക്കം കൊണ്ടു ന്യു യോര്‍ക്കില്‍ 50,000 പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്നും ജീവനക്കാരെ കണ്ടെത്താന്‍ സംസ്ഥാനത്തെ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായി സഹകരിക്കുമെന്നും കോണ്‍പൂര്‍ സ്വദേശിയായ മെഹ്‌റോത്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.