Sections

രാജ്യം 9.27 ശതമാനം വളര്‍ച്ച നേടും; ബജറ്റ് അവതരണം തുടങ്ങി

Tuesday, Feb 01, 2022
Reported By Ambu Senan

രണ്ടാം വര്‍ഷവും ഇന്ത്യയില്‍ നിര്‍മ്മിച്ച ടാബ്ലെറ്റിലാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്
 

വരുന്ന വര്‍ഷം രാജ്യം 9.27 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പരമ്പരാഗത 'ബഹി ഖാത'യ്ക്ക് പകരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയില്‍ നിര്‍മ്മിച്ച ടാബ്ലെറ്റിലാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നല്‍കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.