Sections

ബിസിനസ് വിജയത്തിലേക്ക് നയിക്കുന്നതിൽ ബിസിനസ് ഗൈഡ്/കോച്ചിന്റെ പ്രാധാന്യം

Thursday, Sep 28, 2023
Reported By Soumya
Business Coach

ബിസിനസുകാരന് ഒരു ഗുരു ഉണ്ടായിക്കഴിഞ്ഞാൽ അത് വളരെയധികം ഗുണം ചെയ്യും. ഏതൊരു മേഖലയാകട്ടെ കായിക മേഖലയോ, വ്യവസായമോ, രാഷ്ട്രീയമോ ആകട്ടെ ഒരു പരിശീലകനോ മാർഗ്ഗദർശിയോ ഉണ്ടായിക്കഴിഞ്ഞാൽ അവന് ജീവിതത്തിൽ വിജയത്തിലേക്ക് കുതിക്കുവാൻ സാധിക്കും. നിങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് ഒരാളെ കൊണ്ട് പരിശോധിപ്പിക്കുന്നത് വളരെ ഗുണകരമാണ്. ഇങ്ങനെ ഒരു ഗെയിഡിന്റെയോ, കോച്ചിന്റെയോ സഹായം കൊണ്ട് നിങ്ങൾക്ക് എന്തൊക്കെയാണ് ഗുണങ്ങൾ എന്നാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ, കഴിവുള്ള ഒരു കോച്ച് നിങ്ങളെ സഹായിക്കും. അങ്ങനെ കഴിവുള്ള ഒരു കോച്ചിനെ വയ്ക്കാൻ ശ്രമിക്കുക.
  • എങ്ങനെ പ്രവർത്തിക്കണം, വിഷമകരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീർച്ചയായും കോച്ച് നിങ്ങളെ സഹായിക്കും.
  • നിങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തത ഉണ്ടാക്കാൻ ഒരു കോച്ചിന് സാധിക്കും.
  • പ്രവർത്തന പദ്ധതി ഉണ്ടാക്കുവാനും നിങ്ങളുടെ വളർച്ചയ്ക്ക് മേൽനോട്ടം നൽകുവാനും ഒരു കോച്ചിന് സാധിക്കും.
  • നിങ്ങൾക്ക് വൈകാരിക പിന്തുണയും, കൗൺസിലിങ്ങും നൽകാൻ നല്ല ഒരു കോച്ചിന് സാധിക്കും.
  • അയാൾ നിങ്ങളോടൊപ്പം തന്നെ ഒരു സുഹൃത്തായും അഭ്യുദയകാംക്ഷിയായി നിൽക്കുന്നയാളാകണം.
  • കൂടുതൽ നേട്ടങ്ങൾക്കായി നിങ്ങളെ പ്രചോദിപ്പിക്കുന്ന ആളാകും കോച്ച്.

ഇങ്ങനെ കഴിവുള്ള ഗുണങ്ങളുള്ള ഒരു കോച്ച് ആണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അപ്പോയിന്റ് ചെയ്യാൻ പാടുള്ളു. അയാളുടെ എക്സ്പീരിയൻസ് എന്താണ് നിങ്ങളുടെ ബിസിനസിന് യോജിച്ച ആളാണോ എന്ന് കൂടി പരിശോധിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.