Sections

കുളിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം നിലനിർത്താം

Monday, Apr 29, 2024
Reported By Soumya
Bathing Techniq

ദിവസം രണ്ട് തവണ മുതൽ നാല് തവണ വരെ കുളിക്കുന്നവരാണ് നമ്മൾ മലയാളികൾ. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ പ്രവൃത്തി ക്ഷീണം ഇല്ലാതാക്കുകയും പ്രസരിപ്പ് നൽകുകയും ചെയ്യുന്നു. എന്നാൽ ശരീരത്തിലൂടെ വെറുതെ കുറച്ച് വെള്ളമെടുത്ത് ഒഴിച്ചാൽ അത് കുളിയാകില്ല. അതിന്റെ ഗുണങ്ങൾ ലഭിക്കണമെങ്കിൽ ആരോഗ്യവശങ്ങൾ അറിഞ്ഞ് തന്നെ കുളിക്കണം. തെറ്റായ രീതിയിൽ കുളിച്ചാൽ ഇത് ആരോഗ്യത്തെ ബാധിക്കും എന്നാണ് ആയുർവ്വേദത്തിൽ പറയുന്നത്.

  • ഇന്ന് മിക്കവരും ഷവറിനടിയിൽ നിന്ന് കുളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആദ്യം നനയ്ക്കുക ശിരസായിരിക്കും. എന്നാൽ ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആയുർവേദത്തിൽ പറയുന്നു. കാരണം നേരിട്ട് തലയിൽ വെള്ളമൊഴിക്കുമ്പോൾ തലവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • കാലിൽ വെള്ളമൊഴിച്ച് വേണം കുളിക്കാൻ തുടങ്ങാൻ. കാരണം കാലിൽ വെള്ളമൊഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ടെന്ന് തലച്ചോറിനെ അറിയിക്കാനാകും. അല്ലെങ്കിൽ ജലദോഷം, നീർക്കെട്ട് പോലെയുള്ള അസുഖങ്ങൾ പിടിപെടും.
  • നമ്മുടെ ശരീരം പൊതുവേ ചൂടുളളതാണ്. അതിനിടെ തലയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോൾ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താൻ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാക്കും. ഇത് പതിവായാൽ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുന്നതുൾപ്പെടെയുളള പ്രശ്നങ്ങളിലേക്ക് ക്രമേണ നയിച്ചേക്കാം.
  • ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ, മൈഗ്രേൻ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉള്ളവർ ഈ രീതി പിന്തുടരണം.
  • കുളി കഴിഞ്ഞാൽ ആദ്യം തലയല്ല തോർത്തേണ്ടത്. തല തോർത്തുന്നതിന് മുൻപ് നാം മുതുക് തോർത്തണം. ആദ്യം തല തോർത്തി തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.