Sections

വീടിന്റെ ഇന്റീരിയറിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട് മനോഹരമാക്കാൻ സാധിക്കും

Saturday, Mar 23, 2024
Reported By Soumya
House Interior

ധാരാളം പണം മുടക്കി ഒരു ആഡംബര കെട്ടിടം വച്ചാൽ അത് വീടാകില്ല. വീട് വീടാവണമെങ്കിൽ ചില കാര്യങ്ങൾ പാലിക്കാനുണ്ട്. പുതിയ വീടായാലും പഴയ വീടായാലും ഇന്റീരിയറിൽ ശ്രദ്ധിച്ചാൽ വീട് മനോഹരമാക്കാൻ സാധിക്കും.

  • വീട് വച്ച് കഴിഞ്ഞാൽ അടുത്ത പടി ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടുക എന്നതാണ്. ഫർണീച്ചറൊക്കെ ആവശ്യത്തിനു മാത്രം വാങ്ങുക.വാങ്ങുന്ന സാധനങ്ങൾ വളരെ ഭംഗിയായി അടുക്കി വയ്ക്കുക. വാരിവലിച്ചിട്ടാൽ എത്ര സ്ഥലമുണ്ടെങ്കിലും ഒട്ടും ഇല്ലാത്തതുപോലെ തോന്നും.
  • മുറ്റത്ത് ചെടികൾ വച്ച് പിടിപ്പിക്കുന്നത് നല്ലതായിരിക്കും. അത് മനോഹരമായി പരിപാലിക്കുകയും സെറ്റ് ചെയ്യുകയും വേണം. പുറത്തു മാത്രമല്ല വീടിനുള്ളിലും ഇൻഡോർ പ്ലാന്റ്സ് വയ്ക്കുന്നത് ഒരു പോസിറ്റിവിറ്റി ഉണ്ടാകും.
  • കണ്ണിൽ കുത്തുന്ന തരം നിറങ്ങൾ നമുക്ക് ഇഷ്ടമാണെങ്കിലും വരുന്നയാൾക്ക് അങ്ങനെയാവണമെന്നില്ല. മൂഡിനെ സ്വാധീനിക്കാൻ നല്ലത് ഇളം നിറങ്ങളാണ്. മുറിയിൽ മനോഹരമായ കുഷ്യനുകൾ കൊണ്ട് സെറ്റ് ചെയ്യാം. സെലക്ട് ചെയ്യുന്ന നിറങ്ങൾക്കും വലിയ പങ്കുണ്ട്. ജനലുകൾ കർട്ടൻ കൊണ്ട് അലങ്കരിക്കാം. എന്നാൽ കർട്ടനുകൾ കൊണ്ട് മുറി നിറയ്ക്കുകയുമരുത്. മുറിക്ക് ചേരുന്ന നിറമാണ് കർട്ടനുകൾക്ക് നൽകേണ്ടത്.
  • പഴയ വീടുകൾക്കും പുതുമ കൊണ്ടുവരാം. മുറിയിൽ അറ്റാച്ഡ് ബാത്റൂമുകൾ പണിയുകയോ, ഇടുങ്ങിയ റൂമുകളാണെങ്കിൽ വലുതാക്കുകയോ ഒക്കെ ചെയ്യാം. പഴയ ജനലുകളിൽ ചില്ലു പാളികൾ നൽകിയാൽ ചില വീടുകൾക്ക് മാറ്റം തോന്നിക്കാറുണ്ട്.കേടായതും സ്ഥലം മുടക്കുന്നതുമായ ഫർണിച്ചറുകൾ മാറ്റാം.
  • കണ്ടംപറി ഹൗസുകൾ പോലെ ആധുനിക മോഡലിലുള്ള വീടുകൾ ഇന്ന് പണക്കാർക്ക് ഹരമാണ്. ഫാൾസ് സീലിങ്ങിലും മറ്റുമൊക്കെ പലതരം ലൈറ്റുകൾ ഫിറ്റ് ചെയ്യുന്നത് ഉദാഹരണം.അത്തരം ലൈറ്റുകളും ഉപകരണങ്ങളുമൊക്കെ ഫാഷൻ മാറുമ്പോൾ വിപണിയിൽ ഇല്ലാതാവുന്നതാണോ എന്നു കൂടി നോക്കി വാങ്ങണം. ഒടുവിൽ ഫാഷനു വേണ്ടി ചെയ്തത് ബാധ്യതയാകരുത്.
  • പുസ്തകങ്ങൾ വായിക്കാനും നന്നായി അടുക്കി വയ്ക്കാനും ഒരു സ്ഥലം ഒരുക്കണം. ഇല്ലെങ്കിൽ വായിച്ച ബുക്കുകൾ അങ്ങിങ്ങായി വാരിവലിച്ചിടുന്നത് കാണാൻ അലോസരമായിരിക്കും.സൗകര്യമില്ലെങ്കിൽ വീടിന്റെ ഏതെങ്കിലും ഭാഗത്ത് ലൈബ്രറി പോലെ ഒരു ഭാഗം സജ്ജീകരിക്കാം. പക്ഷെ അത് ഒരിക്കലും ടെലിവിഷന്റെയോ കംപ്യൂട്ടറിന്റെയോ അടുത്താവരുത്.കളിക്കാനുള്ള സാമഗ്രികളും അവിടെ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.