Sections

ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ അവതരിപ്പിച്ചു

Friday, Sep 01, 2023
Reported By Admin
ICICI Prudential Life Insurance

കൊച്ചി: ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ എന്ന നൂതന വരുമാന പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. ഉപയോക്താക്കൾക്ക് വർഷം തോറും വർധിക്കുന്ന വരുമാനം അല്ലെങ്കിൽ കൃത്യമായ നിശ്ചിത വരുമാനം ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. കൂടാതെ ഇതിൻറെ ലൈഫ് കവർ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു.

ഉപയോക്താക്കൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ കസ്റ്റമൈസ് ചെയ്യാം. മറ്റ് സേവനങ്ങൾക്കൊപ്പം തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വരുമാന സേവനങ്ങളും പ്രീമിയം പേയ്&മെൻറ് കാലയളവും ഉപയോക്താക്കൾക്ക് തന്നെ നിശ്ചയിക്കാം.

ദീർഘകാല വരുമാനത്തോടൊപ്പം തന്നെ ഒരു മൊത്തം തുകയും ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. അടച്ച പ്രീമിയം തുകയുടെ 100 ശതമാനം വരെ മൊത്തം തുകയായി ലഭ്യമാക്കാനും ഇതിനുള്ള കാലയളവ് ഉപയോക്താക്കൾക്ക് തന്നെ നിശ്ചയിക്കാനും സാധിക്കും. ഈ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലുകൾ പ്ലാൻ ചെയ്യാനും പ്രിയപ്പെട്ടവർക്ക് വിലപ്പെട്ടതെന്തെങ്കിലും പരമ്പരാഗതമായി കൈമാറണമെങ്കിലോ റിട്ടയർമെൻറ് കാലം പ്ലാൻ ചെയ്യാനോ സാധിക്കും.

വരുമാനം ലഭിക്കുന്ന കാലയളവിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ നോമിനിക്ക് വരുമാനം സ്വീകരിക്കുന്നത് തുടരാൻ സാധിക്കുമെന്നതാണ് ഈ പ്രൊഡക്ടിൻറെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കളുടെ ചെറിയ കാലയളവിലേക്കും ദീർഘകാലത്തേക്കുമുള്ള ആവശ്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ പദ്ധതി.

5 വർഷം മുതൽ 12 വർഷം വരെയുള്ള പ്രീമിയം പേയ്മെൻറ് കാലയളവ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോയിലുണ്ട്. ഉപയോക്താക്കളുടെ സൗകര്യാർഥവും എത്ര വർഷം വേണമെന്നതും അനുസരിച്ച് നിക്ഷേപം നടത്താം. 8ാം വർഷം മുതൽ വരുമാനം ലഭ്യമാക്കുകയും ചെയ്യാം. ഇത് 30 വർഷം വരെ നീണ്ടു നിൽക്കും.

ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കും വിധം ക്രമീകരിക്കാൻ പറ്റുന്ന ഒരു ദീർഘകാല സേവിംഗ് പദ്ധതിയാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രേ എന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.