Sections

ഇന്ത്യാ പോസ്റ്റും, റെയിൽവേയുമായി സഹകരിച്ച് ഡിജിറ്റൽ സമ്പദ്ഘടനയും കയറ്റുമതിയും ശക്തിപ്പെടുത്താൻ ആമസോൺ

Friday, Sep 01, 2023
Reported By Admin
Amazon

കൊച്ചി: ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികളുമായി ആമസോൺ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ ഇന്ത്യാ പോസ്റ്റും ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചുള്ള പദ്ധതികളാണ് ആമസോൺ തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യാ പോസ്റ്റുമായി ധാരണാ പത്രത്തിൽ ആമസോൺ ഒപ്പുവെയ്ച്ചു. ന്യൂഡൽഹിയിൽ നടന്ന ആമസോൺ സംഭവ് സമ്മിറ്റിൻറെ നാലാം എഡിഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ആമസോൺ ഇന്ത്യാ എസ്വിപി & എമർജിങ് മാർക്കറ്റ്സ് അമിത് അഗർവാൾ നടത്തിയത്.

കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്കും വിൽപ്പനക്കാർക്കും പ്രയോജനപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആമസോണിന് ഏറെ സന്തോഷമുണ്ട്. അതിനായി 2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യൺ ഡോളറിൻറെ മുതൽമുടക്കാണ് ആമസോൺ അടുത്തകാലത്ത് പ്രഖ്യാപിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളർച്ചയിൽ ആമസോണും പങ്കാളിയാകുമെന്ന് അമിത് അഗർവാൾ വ്യക്തമാക്കി.

ഇന്ത്യാ പോസ്റ്റ്, ഇന്ത്യൻ റെയിൽവേ എന്നിവയുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇ-കൊമേഴ്സ് കയറ്റുമതിക്ക് കൂടുതൽ അവസരം സൃഷ്ടിക്കുകയാണ്. കൂടാതെ ഇന്ത്യൻ റെയിൽവേയുടെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷ ഓഫ് ഇന്ത്യ (ഡിഎഫ്സി)യുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള വിൽപനക്കാർക്ക് സാധനങ്ങൾ വളരെ വേഗത്തിൽ ഉപയോക്താക്കൾക്ക് എത്തിച്ചുകൊടുക്കാനും സാധിക്കും. ഇതോടെ ഡിഎഫ്സി വഴി ഉപയോക്താക്കൾക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്സ് കമ്പനിയായി ആമസോൺ.

വിൽപനക്കാർക്ക് സഹായകമാകുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കി ?ആമസോൺ സഹ്-എഐ? എന്നൊരു പദ്ധതികൂടി ആരംഭിക്കും. ഇത് ഡയറക്ട് ടു കസ്റ്റമർ (ഡി2സി) സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടുത്തും. ഇന്ത്യാ പോസ്റ്റുമായുള്ള സഹകരണത്തിൻറെ സ്മരണാർഥം സംഭവ്23 എന്ന പേരിൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.