സംരംഭങ്ങൾ കാലഘട്ടമനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പണ്ട് കാലത്ത് സംരംഭങ്ങൾ 50 - 100 വർഷം നിലനിൽക്കുന്നതാണെങ്കിൽ. ഇന്ന് അഞ്ചോ ആറോ വർഷം കഴിയുമ്പോൾ തന്നെ സംരംഭകത്തിന്റെ രീതി മാറുന്നു. ഉദാഹരണമായി പണ്ട് നടത്തിക്കൊണ്ടിരുന്നത് പോലെ മുറുക്കാൻ കടകളോ, ഹോട്ടലുകളോ പോലെയല്ല ഇന്ന് ആധുനിക കാലഘട്ടത്തിലെ ഷോപ്പുകൾ. മുറുക്കാൻ കട എന്ന സങ്കല്പം തന്നെ അന്യം നിന്നു പോയിരിക്കുന്നു. കരിപുരണ്ട ചായക്കടകൾ ഇന്ന് കാണാൻ പോലും ഇല്ല. ഗ്രാമ പ്രദേശങ്ങളിലും അത്യാവശ്യം വൃത്തിയിലും ആധുനിക രീതിയിലും ഹോട്ടൽ സംരംഭങ്ങളായി കൊണ്ടിരിക്കുന്നു. നിങ്ങളുടെ സംരംഭം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ദീർഘകാലം നിലനിൽക്കുന്നതിന് വേണ്ടി ഭൗതിക സാഹചര്യം സൃഷ്ടിക്കണം.
- സംരംഭത്തിന് ദീർഘകാലം നിലനിൽക്കേണ്ട ആശയങ്ങൾ ആയിരിക്കണം നിങ്ങളുടെ സംരംഭത്തിന് വേണ്ടത്. ടെക് നോളജി അടിസ്ഥാനപ്പെടുത്തിയ സംരംഭങ്ങൾ ആണെങ്കിൽ ദീർഘകാലം നിലനിൽക്കാൻ സാധ്യതയില്ല. ടെക് നോളജികൾ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും ആ മാറ്റത്തിന് അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതായിരിക്കണം നിങ്ങളുടെ ബിസിനസ്. ഉദാഹരണമായി kodak ക്യാമറ ഒരു കാലഘട്ടത്തിൽ വിപണി അടക്കി വാണിരുന്നതാണ്. ലോകം ഡിജിറ്റൽ ക്യാമറ ടെക് നോളജിയിലേക്ക് മാറിയപ്പോൾ കൊഡാക് ആ ടെക് നോളജിയിലേക്ക് മാറാൻ തയ്യാറാകാതെ നിന്നു. എന്നാൽ ഇന്ന് ഫിലിം ഇടുന്ന ക്യാമറകൾ ആരും തന്നെ ഉപയോഗിക്കാത്തതിനാൽ കോഡാക്കിന്റെ ബിസിനസ് തകരുകയായിരുന്നു. നിരവധി പേർക്ക് ജോലി നൽകിയിരുന്ന Kodak എന്ന ബ്രാൻഡ് ഇന്ന് നിലവിലില്ല.
- കസ്റ്റമറിന് സേവനങ്ങളും, സർവീസുകളും നടത്തുന്നതിനുള്ള പ്രവർത്തികൾ നിങ്ങളുടെ സംരംഭത്തിൽ എപ്പോഴും ഉണ്ടാകണം. കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് പുതിയ പ്രോഡക്ടുകളും സേവനങ്ങളും ആഡ് ചെയ്യാൻ തയ്യാറാവണം.
- പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനും ടെക് നോളജിയെ സ്വീകരിക്കുന്നതിനും തുറന്ന മനസ്സ് ഉണ്ടാകണം.
- കാലഘട്ടമനുസരിച്ച് കൂടുതൽ ഇൻവെസ്റ്റ് മെന്റ് ബിസിനസ്സിൽ മുടക്കാൻ തയ്യാറാവണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.