Sections

വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ; വയറിലെ കൊഴുപ്പ് എങ്ങനെയൊക്കെ ഒഴിവാക്കാം

Thursday, Jul 06, 2023
Reported By Soumya S
Belly Fat

നമ്മുടെ മോശം ജീവിതശൈലിയും, ആഹാരക്രമവുമാണ് അമിതമായ ശരീരഭാരത്തിനും, വയറിൽ കൊഴുപ്പടിഞ്ഞ് കൂടുന്നതിന്റെയും കാരണം. വയറിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ശരീരഭംഗി കുറയ്ക്കുമെന്ന് മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ശരീരത്തിൽ കൂടുന്നത് പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ രോഗാവസ്ഥയ്ക്കും കാരണമാകും. വയറിലെ ഫാറ്റ് കുറയ്ക്കുന്നതിന് വേണ്ടി ചില ടിപ്പുകൾ ആണ് ഇന്ന് പറയുന്നത്

  • വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായ വ്യായാമം ശീലമാക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് നടക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. വയറിലെ ഫാറ്റ് കുറയ്ക്കാൻ അബ്ഡോമിനൽ എക്സസൈസാണ് ചെയ്യേണ്ടത്.
  • ഭക്ഷണത്തിൽ നിന്നും ഹൈ കലോറി ഫുഡുകൾ ഒഴിവാക്കുക. ഉദാഹരണമായി വെള്ളയരി, ഗോതമ്പ് പോലുള്ളവ, കിഴങ്ങ് വർഗ്ഗങ്ങൾ, മധുരം എന്നിവ കുറയ്ക്കുക. പൂർണ്ണമായി നിർത്തുക എന്നതല്ല ഇതിന്റെ അളവ് വളരെ കുറച്ചു കൊണ്ടുവരിക.
  • സ്ട്രെസ്സ് കുറയ്ക്കുക. സ്&ട്രെസ്സ് കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രൈമറി സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉല്പാദിപ്പിക്കപ്പെടും. കോർട്ടിസോൾ രക്തപ്രവാഹത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇത് ശരീരഭാരം കൂടുന്നതിന് വയറിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ ചിലർക്ക് സ്ട്രെസ്സ് വന്നാൽ ഒരുപാട് ആഹാരം കഴിക്കും ഇതും മറ്റൊരു കാരണമാണ്.
  • നന്നായി ഉറങ്ങുക. ശരീരഭാരം കൂടുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് ഉറക്കക്കുറവാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ഉറക്കം ശീലമാക്കുക.
  • ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുകയും ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാനും ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. ദിവസം 6-8 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
  • ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് അല്ലെങ്കിൽ 16 മണിക്കൂർ ഫാസ്റ്റിംഗ്, ഫാറ്റ് കുറയ്ക്കുന്നതിന് വളരെ നല്ല മാർഗമാണ്.
  • ത്രീ വീക്സ് ഫ്രൂട്ട് ഫാസ്റ്റിംഗ് വയറിലെ കൊഴുപ്പ് മാറ്റുന്നതിന് നല്ല ഒരു ഡയറ്റ് പ്ലാൻ ആണ്. മൂന്നാഴ്ചയിൽ ഇടയിൽ ഒരു ദിവസം ഫ്രൂട്ട്സ് മാത്രം കഴിക്കുക എന്നതാണ് ഈ ഡയറ്റ്.
  • നമ്മുടെ ആഹാരത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീനുകളും കൂടുതലായി ഉൾപ്പെടുത്തുക. പ്രോട്ടീൻ ഭക്ഷണം നമ്മുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
  • ഒരു സ്ഥലത്ത് തന്നെ ഒരുപാട് സമയം ഇരിക്കുന്നത് വയറിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. അരമണിക്കൂർ ഇടവിട്ട് നമ്മൾ ഒന്ന് എഴുന്നേറ്റ് നടക്കുന്നത് വളരെ നല്ലതായിരിക്കും.
  • മഞ്ഞപ്പൊടി നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്നു.
  • രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് തേനും ഉപയോഗിച്ച് കുടിക്കുന്നത് കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
  • രാത്രി വൈകി അത്താഴം കഴിക്കുന്നത് നമ്മുടെ ദഹന പ്രവർത്തനങ്ങളെ സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് വർദ്ധിക്കാനും കാരണമാകുന്നു. ശരിയായ ദഹനം നടക്കാനും ആഹാരത്തിലെ പോഷകങ്ങൾ ശരീരത്തിലേയ്ക്ക് വേണ്ട വിധം ആഗിരണം ചെയ്യപ്പെടാനും ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
  • പഴങ്ങളും, പച്ചക്കറികളും ആഹാരത്തിൽ കൂടതലായി ഉൾപ്പെടുത്തുക. വയറിലെ കൊഴുപ്പ് മാറ്റാൻ നാരുകൾ അടങ്ങിയ പഴങ്ങൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
  • ഒന്നിച്ച് ഭക്ഷണം കഴിക്കാതെ ഇടയ്ക്കിടയ്ക്ക് കുറച്ചു കുറച്ചായി ഭക്ഷണം കഴിക്കുക. എപ്പോഴും ഒരു 80 ശതമാനം നമ്മുടെ വയറ് നിറയുന്ന അത്രയും ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്.

ഒന്നോ രണ്ടോ ദിവസം ഇങ്ങനെ ചെയ്തത് കൊണ്ട് വയറിലെ കൊഴുപ്പ് മാറ്റാൻ സാധിക്കുകയില്ല, അത് നമ്മുടെ നിരന്തരമായ പ്രയത്നം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. നിങ്ങൾക്ക് ഏതുതരം ഡയറ്റ് ആണ് ഉപയോഗപ്പെടുന്നത് എന്ന് ഡയറ്റീഷ്യന്റെ സഹായത്തോടുകൂടി തീരുമാനിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.