- Trending Now:
എല്ലായിപ്പോഴും ഒരു സംരംഭത്തിന്റെയും സ്ഥാപനത്തിന്റെയും അടിസ്ഥാനം അവിടെയെത്തുന്ന ഉപഭോക്താക്കളാണ്.ബിസിനസ് ഉയര്‍ച്ചയിലേക്ക് വളരാന്‍ മികച്ച ഉപഭോക്താക്കള്‍ ആവശ്യമാണ്. ഓരോ സംരംഭകനും തങ്ങളുടെ സ്ഥാപനത്തില്‍ അല്ലെങ്കില്‍ സേവനത്തിനായി എത്തുന്ന ഉപഭോക്താക്കളെ വിവിധ വിഭാഗങ്ങളായി തിട്ടപ്പെടുത്തി ,ഓരോ വിഭാഗങ്ങള്‍ക്കും എന്തെല്ലാം സേവനങ്ങള്‍ എങ്ങനെയെല്ലാം നല്‍കണം എന്ന് അറിഞ്ഞിരിക്കണം.തന്റെ ഉപഭോക്താവിനെ വേണ്ട സേവനങ്ങള്‍ നല്‍കി സംതൃപ്തനാക്കണം എന്ന് അറിഞ്ഞിരിക്കുകയും അത് വേണ്ട വിധേന നടപ്പാക്കുകയും ചെയ്യുമ്പോള്‍ സ്ഥാപനം വലിയ വിജയങ്ങള്‍ കൈവരിക്കും എന്നതിന് സംശയമില്ല.
പരാതിക്കാരെ കൈകാര്യം ചെയ്യുന്നതും ഒരു കലതന്നെയാണ്; സംരംഭത്തില്‍ ഇതും പ്രധാനം !!!
... Read More
ഏറ്റവും പരിഗണന നല്‍കേണ്ട ഉപഭോക്താക്കള്‍
ഒരു സംരംഭത്തിന്റെ/സ്ഥാപനത്തിന്റെ ബഹുഭൂരിപക്ഷം ബിസിനസ്സും മേല്‍പ്പറയുന്ന ഉപഭോക്താക്കള്‍ വഴി ഉണ്ടാകുന്നതാണ് .അതായത് ഏറ്റവും കൂടുതല്‍ പരിഗണനയും സേവനങ്ങളും നല്‍കേണ്ടത് ഈ വിഭാഗക്കാര്‍ക്ക് ആയിരിക്കണം .ഇവര്‍ സ്ഥാപനത്തോട് അത്രയും വിശ്വാസമുള്ളവരും കൂറ് പുലര്‍ത്തുന്നവരും ആയിരിക്കും .ഇവരുമായി സ്ഥാപകന്‍ നേരിട്ട് ഒരു നിരന്തര ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് .
ഭാവിയില്‍ ഉപകാരപ്പെടുന്ന കസ്റ്റമേഴ്‌സ്
ഈ വിഭാഗക്കാര്‍ നിലവില്‍ നമ്മുടെ സ്ഥാപനത്തില്‍ ഉണ്ടാകുന്ന ബിസിനസ്സില്‍ അത്ര പങ്ക് വഹിക്കുന്നില്ല എങ്കിലും ,ഭാവിയില്‍ ഇവര്‍ നമ്മുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്ന പ്രധാന ഘടകം ആകും എന്നതിന് യാതൊരു സംശയവും ഇല്ല .അതുകൊണ്ട് തന്നെ വളരെയേറെ സാധ്യതകള്‍ ഉള്ള ഈ വിഭാഗക്കാരെ വിട്ട് കളയാതെ കൂടെ നിലനിര്‍ത്തികൊണ്ട് പോകാനും ഒരു ബിസിനെസ്സുകാരന്‍ അറിഞ്ഞിരിക്കണം .
വലിയ പ്രാധാന്യം നല്‍കേണ്ടാത്തവര്‍
ഈ വിഭാഗക്കാരുടെ പ്രത്യേകത എന്ന് പറയുന്നത് ഒരിക്കല്‍ ഇവര്‍ നമ്മുടെ സ്ഥാപനത്തോട് വിശ്വാസം വച്ചുപുലര്‍ത്തിയിരുന്ന ഉപഭോക്താക്കള്‍ ആയിരുന്നു എങ്കിലും പ്രത്യക്ഷത്തില്‍ അവര്‍ക്ക് നമ്മുടെ സ്ഥാപനത്തോട് താല്പര്യം നിലനില്‍ക്കുന്നില്ല. ഇങ്ങനെയുള്ള വിഭാഗങ്ങള്‍ക്ക് ആദ്യമേ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന അതെ പരിഗണന നല്‍കുക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് .
ഒറ്റത്തവണ ഉപഭോക്താക്കള്‍
ഈ വിഭാഗക്കാര്‍ ഏതെങ്കിലും ഒരു നിശ്ചിത സേവനത്തിനോ ഉത്പന്നത്തിനോ വേണ്ടി മാത്രം സ്ഥാപനത്തെ സമീപിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ നമ്മളുമായി ഒരു നിരന്തര ആശയവിനിമയം നിലനിര്‍ത്തില്ല എങ്കിലും ഇവര്‍ നമ്മളുടെ അഭ്യുദയകാംഷി ആയിരിക്കും . ഏത് പ്രത്യേക സേവനത്തിനാണോ അവര്‍ നമ്മളെ സമീപിച്ചത് അത് ഏറ്റവും ഭംഗിയായി അവര്‍ക്ക് നല്‍കുക എന്നത് ആയിരിക്കണം നമ്മുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.