Sections

2023 എആർസിസി: നാലാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

Thursday, Aug 10, 2023
Reported By Admin
Honda

കൊച്ചി: ഇന്തോനേഷ്യയിൽ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ (എആർആർസി) നാലാം റൗണ്ടിന് സജ്ജരായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. മൂന്നാം റൗണ്ടിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തിൽ മന്ദാലിക ഇന്റർനാഷണൽ സ്ട്രീറ്റ് സർക്യൂട്ടിൽ നടക്കുന്ന മത്സരങ്ങൾക്കായി ടീം ഇന്ത്യോനേഷ്യയിലേക്ക് പുറപ്പെട്ടത്. ജപ്പാനിൽ നടന്ന മൂന്നാം റൗണ്ട് 19 പോയിന്റുമായാണ് ഹോണ്ട ടീം പൂർത്തിയാക്കിയത്. കാവിൻ ക്വിന്റൽ സ്ഥിരതയാർന്ന പ്രകടനവുമായി മൂന്നാം റൗണ്ട് മത്സരത്തിൽ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം.

കടുത്ത പോരാട്ടം നടക്കുന്ന ഏഷ്യൻ പ്രൊഡക്ഷൻ 250സിസി വിഭാഗത്തിൽ നാലാം റൗണ്ടിൽ കൂടുതൽ മികച്ച പ്രകടനം നടത്താനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ. നിലവിൽ ചാമ്പ്യൻഷിപ്പിലെ ഓവറോൾ പൊസിഷനിൽ എട്ടാം സ്ഥാനത്താണ് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ 19 പോയിന്റുകളാണ് ടീമിനുള്ളത്.

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിലേക്ക് അടുക്കുമ്പോൾ, ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം ഈ വെല്ലുവിളിയെ ഉറച്ച നിശ്ചയദാർഢ്യത്തോടെ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. മന്ദാലിക ഇന്റർനാഷണൽ സ്ട്രീറ്റ് സർക്യൂട്ട് ഞങ്ങളുടെ റൈഡർമാർക്ക് പുതുമയുള്ളതും ആവേശകരവുമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ടീമിന്റെ പ്രകടനത്തിൽ വലിയ പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിലെ ട്രാക്കിൽ എന്റെ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാനുള്ള അവസരത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും, മത്സരത്തിനായി പൂർണമായും തയ്യാറാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡർ കാവിൻ ക്വിന്റൽ പറഞ്ഞു. ഇന്തോനേഷ്യയിൽ നാലാം റൗണ്ടിന് തയ്യാറെടുക്കുമ്പോൾ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിൻ പറമ്പൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.