Sections

ഹോണ്ട മോട്ടോർസൈക്കിൾ പുതിയ സിബി350 പുറത്തിറക്കി

Friday, Nov 17, 2023
Reported By Admin
Honda CB350

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ റെട്രോ ക്ലാസിക് വിഭാഗത്തെ പുനർനിർവചിച്ചുകൊണ്ട് പുതിയ സിബി350 അവതരിപ്പിച്ചു.

ഹോണ്ടയുടെ ഐക്കോണിക് സ്റ്റൈലിങും, ക്ലാസിക് ഡിസൈനും സമന്വയിപ്പിപ്പിച്ചാണ് പുതിയ സിബി350 വരുന്നത്. ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എൽഇഡി ഹെഡ്ലാമ്പ്, എൽഇഡി വിംഗേഴ്സ്, എൽഇഡി ടെയിൽ ലാമ്പ്) പുതിയ സിബി350യുടെ സ്റ്റൈലിങ് ഘടകത്തെ കൂടുതൽ ആകർഷകമാക്കും. റെട്രോ സൗന്ദര്യാനുഭൂതിയോടുള്ള സൂക്ഷമതയോടെയും, ആഴത്തിലുള്ള മൂല്യനിർണയത്തോടെയും രൂപകൽപന ചെയ്ത സിബി350ൽ കാലാതീതമായ ചാരുത പ്രതിഫലിപ്പിക്കുന്ന നീളമുള്ള മെറ്റൽ ഫെൻഡറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിന് പുറമെ, അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിസി), എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. റൈഡിങ് സുഗമമാക്കുന്നതിനും സുരക്ഷയ്ക്കും ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്സ്, നൈട്രജൻ-ചാർജ്ഡ് റിയർ സസ്പെൻഷൻ, മുൻവശത്തെ 310എംഎം ഡിസ്ക് ബ്രേക്ക്, പിന്നിലെ 240എംഎം ഡിസ്ക് ബ്രേക്ക് എന്നിവക്കൊപ്പം ഡ്യുവൽചാനൽ എബിഎസിൻറെ സുരക്ഷാ വലയവുമുണ്ട്.

348.36സിസി, എയർ-കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ ബിഎസ്6 ഒബിഡി2-ബി മാനദണ്ഡങ്ങൾ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിൻ ആണ് കരുത്ത്. 5,500 ആർപിഎമ്മിൽ 15.5 കിലോവാട്ട് പവറും 3,000 ആർപിഎമ്മിൽ 29.4 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് എത്തുന്നത്.

പുതിയ സിബി350 വിപണിയിലെത്തിച്ച് തങ്ങളുടെ മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്നതിൻറെ ഭാഗമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡൻറും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഇത് ഹോണ്ട സിബി ഡിഎൻഎയുടെ സമ്പന്നമായ പാരമ്പര്യത്തെ അഭിമാനപൂർവ്വം മുന്നോട്ട് കൊണ്ടുപോകുകയും, തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച റൈഡിങ് അനുഭവം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Honda CB350

വിപണിയിലിറക്കിയത് മുതൽ ഹോണ്ടയുടെ മിഡിൽ വെയ്റ്റ് 350സിസി മോട്ടോർസൈക്കിളുകൾ വിവിധ വിപണികളിലെ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും, പുതിയ സിബി350 അവതരിപ്പിക്കുന്നത് തങ്ങളുടെ ബിസിനസിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ ആകർഷകമായ അഞ്ച് നിറങ്ങളിലാണ്പുതിയ സിബി350 എത്തുന്നത്.

പ്രത്യേക 10 വർഷത്തെ വാറൻറി പാക്കേജും (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷം ഓപ്ഷണൽ) ഹോണ്ട ലഭ്യമാക്കുന്നു. സിബി350 ഡിഎൽഎക്സ് പതിപ്പിന് 1,99,900 രൂപയും, സിബി350 ഡിഎൽഎക്സ് പ്രോ പതിപ്പിന് 2,17,800 രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില. ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ബിഗ്വിങ് ഡീലർഷിപ്പുകൾ വഴി ഈ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം, ഡെലിവറികൾ ഉടൻ ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.