Sections

ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 10 വ്യത്യസ്ത ബിസിനസ് ആശയങ്ങൾ ഇതാ

Sunday, Aug 13, 2023
Reported By Soumya
Business Guide

പുതുതായി ബിസിനസ് ആരംഭിക്കുന്ന സംരംഭകർക്ക് ഉപകാരപ്പെടുന്ന 10 ബിസിനസ് ആശയങ്ങളാണ് ഇന്ന് കൊടുക്കുന്നത്

ചോക്ലേറ്റ് സ്റ്റോർ

കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം ഇഷ്ടമുള്ള ഒന്നാണല്ലോ ചോക്ലേറ്റ്. ചോക്ലേറ്റ് അടങ്ങിയ വിവിധതരം മധുരപലഹാരങ്ങൾ ഉൾപ്പെടുത്തി ചോക്ലേറ്റ് സ്റ്റോർ ആരംഭിക്കാം.

കസ്റ്റമൈസ്ഡ് ലിപ്സ്റ്റിക്

വനിതാ സംരംഭകർക്ക് ആരംഭിക്കാൻ പറ്റിയ ഒരു ബിസിനസ് ആശയമാണ് ഇത്. ഓരോരുത്തർക്കും ചേരുന്നതും ഇഷ്ടമുള്ളതുമായ നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ലഭിക്കണമെന്നില്ല. ഇതിന് പ്രതിവിധിയായി ചേരുന്ന കളർ ടോണിലുള്ള ലിപ് സിക്കുകൾ ഉപഭോക്താവിന്റെ മുന്നിൽ വച്ചുതന്നെ മിക് സ് ചെയ്ത് ഉണ്ടാക്കി നൽകുന്ന സ്റ്റോർ ആരംഭിക്കാം.

ഫ്രോസൺ ഫുഡ് മാർട്

മത്സ്യം, വിവിധയിനം മാംസ വിഭവങ്ങൾ, കടൽ വിഭവങ്ങൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്റ്റോർ ആരംഭിക്കുക. വളരെ ചെറിയ സ്ഥലം മാത്രം മതിയാകും ഇവയ്ക്ക്. ഇത്തരത്തിലുള്ള സ്റ്റോറുകളുടെ വിജയത്തിന് അനുയോജ്യമായ ലൊക്കേഷൻ നിർണായക ഘടകമാണ്.

വാസ്തു സേവനം

ഇന്ത്യയിൽ നല്ലൊരു ശതമാനം ആളുകളും വീടോ മറ്റ് കെട്ടിടങ്ങളോ നിർമ്മിക്കുന്നത് വാസ്തുശാസ്ത്രം അനുസരിച്ചാണ്. വാസ്തു ശാസ്ത്രത്തിൽ വൈദഗ്ധ്യം ആർജിച്ചതിനുശേഷം ഈ രംഗത്ത് സംരംഭം ആരംഭിക്കാവുന്നതാണ്.

നാച്ചുറൽ പെർഫ്യൂംസ്

ചെടികളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നും ഉണ്ടാക്കുന്ന പെർഫ്യൂമകളും എയർ ഫ്രഷ്ണറുകളും വിപണിയിൽ ഇറക്കാം.

പൊതിച്ചോർ തയ്യാറാക്കൽ

ഇന്നും ഗൃഹാതുരതയോടെ പലരും ഓർക്കാറുണ്ട് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകളെപ്പറ്റി. വിഭവസമൃദ്ധമായി തയ്യാറാക്കുന്ന ഹോം മെയ്ഡ് പൊതിച്ചോറുകൾ ആവശ്യക്കാർക്ക് വീടുകളിലും ഓഫീസുകളിലും എത്തിച്ചു കൊടുക്കുന്ന സംരംഭം ആരംഭിക്കാം.

സിൽവർ ഷോപ്പ്

എക്കാലത്തെയും ഡിമാൻഡ് ഉള്ള ലോഹമാണ് വെള്ളി. ട്രെൻഡിയായ വെള്ളിയാഭരണങ്ങൾ, വെള്ളി പാത്രങ്ങൾ, സ്പൂണുകൾ, അലങ്കാരവസ്തുക്കൾ എന്നിവ അടങ്ങിയ സിൽവർ ഷോപ്പ് ആരംഭിക്കാം.

ബയോ ഡിഗ്രേഡബിൾ ഫുഡ് പാക്കിംഗ്

ഓരോ തവണയും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ സൃഷ്ടിക്കുന്ന മലിന്യ പ്രശ് നങ്ങൾ കുറച്ചൊന്നുമല്ല ഇന്നുള്ളത്. മാത്രമല്ല ഇവയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. കരിമ്പിൻ ചണ്ടി, ബീറ്റ് സ് ട്രോ, ബാംബൂ തുടങ്ങിയ നിരവധി അസംസ് കൃത വസ്തുക്കൾ ഉപയോഗിച്ച് ബയോ ഡിഗ്രേഡബിൾ ഫുഡ് ബോക് സുകൾ ഉണ്ടാക്കി മാർക്ക് ചെയ്യുന്നത് നല്ലൊരു ബിസിനസ്ാണ്.

വീഡിയോ ഗെയിം സെന്റർ

ഷോപ്പിംഗ് മാൾ പോലെ തിരക്കുള്ള ഇടങ്ങളിൽ തുടങ്ങാൻ കഴിയുന്ന സംരംഭമാണിത്. കുട്ടികൾക്ക് വീഡിയോ ഗെയിമുകൾ ഏറെ ആവേശകരമാണ്. മാതാപിതാക്കൾ ഷോപ്പിങ്ങിന് പോകുമ്പോൾ കുട്ടികളെ സുരക്ഷിതമായി ഏൽപ്പിച്ചു പോകാവുന്ന ഇടമായി ഈ ഗെയിം സെന്റർ മാറ്റാനാകും.

പ്രീമിയം റിയൽ എസ്റ്റേറ്റ് പോർട്ടൽ

ആഡംബര ഭവനങ്ങൾ, വെക്കേഷൻ ഫാം ഹൗസുകൾ, എസ്റ്റേറ്റുകൾ തുടങ്ങിയവ മാത്രം ഉൾക്കൊള്ളിക്കുന്ന പ്രീമിയം റിയൽ എസ്റ്റേറ്റ് പോർട്ടൽ തുടങ്ങാം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.