- Trending Now:
തിരുവനന്തപുരം: ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെൻട്രത്തിൻറെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ രാജീവ് ബാലകൃഷ്ണൻറെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. ഡിസംബർ 19 മുതൽ 21 വരെ ജവഹർ നഗറിലെ ഗൊയ്ഥെ-സെൻട്രത്തിലാണ് (അലിയൻസ് ഹൗസ്) പ്രദർശനം.
'എക്ലെക്റ്റിക് ഇംപ്രഷൻസ്' എന്ന പ്രമേയത്തിലുള്ള പ്രദർശനം കേരള ചിത്രകലാ പരിഷത്തിൻറെ മുൻ പ്രസിഡൻറും പ്രമുഖ ശിൽപിയുമായ ഷഫീഖ് .എ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ നടക്കുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഐടി മേഖലയിലെ 29 വർഷത്തെ കരിയറിന് ശേഷമാണ് രാജീവ് ബാലകൃഷ്ണൻ മുഴുവൻ സമയ കലാപ്രവർത്തനം തുടങ്ങിയത്. ചിത്രകലയിൽ സ്വയം പഠിതാവായ അദ്ദേഹത്തിൻറെ വരകൾക്ക് സ്വതസിദ്ധമായ ഒന്നിലധികം ശൈലികളുണ്ടെന്നതും പ്രത്യേകതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.