രാവിലെ പുതച്ചു മൂടി ഉറങ്ങാനാണ് പലർക്കും താൽപര്യം. എന്നാൽ അതിരാവിലെ ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസത്തിന്റെ ദൈർഘ്യം കൂടിയിരിക്കും അതുമാത്രമല്ല നിങ്ങളുടെ ഉൽപാദന ക്ഷമതയും വർദ്ധിക്കും. ദിവസവും മടികൂടാതെ എണീക്കുന്നതിനുള്ള ചില വഴികൾ നോക്കാം.
- ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. ദിനചര്യകൾ കൃത്യമായി പാലിക്കുക.
- ദിവസവും എട്ടോ ഒൻപതോ മണിക്കൂർ ഉറങ്ങുക. ഇത് നിങ്ങളെ അതിരാവിലെ എണീക്കുന്നതിന് സഹായിക്കും.
- രാത്രി സമയങ്ങളിൽ നിങ്ങളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
- അലാറം വയ്ക്കുമ്പോൾ അത് നിങ്ങളുടെ കിടക്കയിൽ നിന്നും അല്പം അകലം പാലിച്ചു വയ്ക്കുക. അലാറം ഓഫ് ചെയ്യാൻ വേണ്ടി എണീറ്റ് കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ ശരീരം ആക്ടീവ് ആകും.
- രാവിലെ വ്യായാമം ചെയ്യുക ഇത് നിങ്ങളുടെ ഇച്ഛാശക്തി വർധിപ്പിക്കും. രാവിലെ ഉണർന്ന ഉടൻ വ്യായാമം ചെയ്യുക ആഹാരം കഴിച്ചു കഴിഞ്ഞാൽ അത് നിങ്ങളെ മടിയന്മാർ ആക്കി മാറ്റും.
- വെള്ളം കുടിക്കുക. രാത്രിയിലെ വിശ്രമത്തിൽ വെള്ളം കുടിക്കാതെ മണിക്കുറുകളാണ് കടന്ന് പോകുന്നത്. ഇത് ശരീരത്തിലെ ഊർജം കുറയുന്നതിന് കാരണമാകും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് ഒരോ ദിവസവും ആരംഭിക്കുക.
- ആനന്ദകരമായ അലാറം ട്യൂൺ സെറ്റ് ചെയ്യുക. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അലാറം ട്യൂണായി സെറ്റ് ചെയ്വുക. ബീപ്, റിംഗ് ശബ്ദങ്ങൾ ഒഴിവാക്കുക. സംഗീതം നിങ്ങളെ ഉണർത്താൻ സഹായിക്കും.
- വെളിച്ചം കടത്തിവിടുക. പുലർ കാലത്തെ വെളിച്ചം ശരീരത്തിന് ഉണരാനുള്ള സിഗ്നൽ നൽകും. നമ്മുടെ ശരീരം വെളിച്ചത്തിനോടും ചൂടിനോടും പെട്ടെന്ന് പ്രതികരിക്കുന്നു. അതിനാൽ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. കർട്ടനുകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വെളിച്ചം കടന്ന് വരുന്നതിന് സഹായിക്കും.
- നിങ്ങൾക്കായി ഒരു ദിവസം കാത്തിരിക്കുന്നു എന്ന ചിന്ത നിങ്ങളെ നേരത്തെ ഉണരാൻ സഹായിക്കും. നേരത്തെ ഉണരുന്ന വ്യക്തി പ്രഭാതത്തെ വളരെ പ്രതീക്ഷയോടെയായിരിക്കും നോക്കാണുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

കുട്ടികളുടെ ആരോഗ്യത്തിലും ആത്മവിശ്വാസത്തിലും വ്യായാമത്തിനുള്ള പങ്ക്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.