- Trending Now:
നിങ്ങളുടെ സെയിൽസ് ജീവിതം ആസ്വദിക്കാൻ കഴിയുന്നവരാണോ നിങ്ങൾ. ശരിക്കും ഏറ്റവും മികച്ച ഒരു പ്രൊഫഷൻ തന്നെയാണ് സെയിൽസ്. സെയിൽസ് നിങ്ങൾക്ക് ആസ്വാദ്യകരമാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. കസ്റ്റമറിനെ കണ്ട് സെയിൽസ് ടാർജറ്റ് ഒക്കെ നടത്തി കഴിയുമ്പോൾ തളർന്നു പോകുന്നവരാണോ നിങ്ങൾ. അതോ അടുത്ത ദിവസം രാവിലെ എണീക്കുമ്പോഴും ഇനിയും എനിക്ക് നല്ല രീതിയിൽ സെയിൽസ് ചെയ്യണം എന്ന് ഉഷാറോടെ വരുന്നവരാണോ. ഇങ്ങനെ ഉഷാറായി എണീക്കുന്നവരാണ് സെയിൽസിൽ തുടരാൻ യോഗ്യരായിട്ടുള്ളവർ. അതിനുപകരം മടിച്ച് വേറൊരു ഗെത്യന്തരവുമില്ലാതെ ചെയ്യുന്ന സെയിൽസ് ജോലിയിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല ആ സെയിൽസിൽസ് നിങ്ങൾക്ക് ഗുണവും തരില്ല. വ്യക്തിപരമായി ഇത് നിങ്ങൾക്ക് ദോഷകരമായിരിക്കും. ഇങ്ങനെയുള്ളവർ സെയിൽസ് ജോലി നിർത്തി മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നതായിരിക്കും നല്ലത്. അതിനുപകരം സെയിൽസ് ജോലി നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട് പുതിയ ആളുകളെ കാണുകയും ടാർജറ്റ് അച്ചീവ് ചെയ്യുകയും പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും യോജിച്ച ജോലി സെയിൽസ് തന്നെയാണ്. കാരണം ധീരന്മാർക്ക് ചേർന്ന ജോലിയാണ് സെയിൽസ്. ഒരു സാധാരണക്കാരന് ഒരിക്കലും യോജിച്ച ജോലിയല്ല സെയിൽസ്. കഴിവുള്ള ഒരാൾക്ക് മാത്രമേ സെയിൽസിൽ നിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക.
സെയിൽസിൽ വർഷങ്ങളായി നിൽക്കുന്നവർ തികച്ചും ധീരന്മാർ തന്നെയാണ്. അങ്ങനെ സെയിൽസിൽ തുടർച്ചയായി നിൽക്കാൻ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
കസ്റ്റമേഴ്സിനോട് റഫറൻസ് ചോദിക്കുന്ന അവസരത്തിൽ സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.