- Trending Now:
ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചയത്ത് മന്ദിരത്തില്‍ വ്യവസായ സംരംഭകര്‍ക്കുള്ള ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കക്കുന്നതിനും, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും മറ്റും ഇവിടെ നിന്ന് സഹായം ലഭിക്കും.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് റസീന ബദര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീഹരി കോട്ടൂരേത്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു ജഗദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ ആശ രാജ്, രാജി പ്രേംകുമാര്‍, ടി. സഹദേവന്‍, ശ്രീലത ജ്യോതികുമാര്‍, സെക്രട്ടറി എം. ഷാജഹാന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.