- Trending Now:
ഇംഗ്ലണ്ടിലെ കോൺവാളിൽ വളരുന്ന ഹെലിഗൻ പൈനാപ്പിളിന് വില ആയിരം പൗണ്ട്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം ഒരു ലക്ഷം രൂപ. വളർച്ചാകാലവും പരിപാലനും കണക്കാക്കുമ്പോഴാണ് ഇത്രയും വലിയ വില ഈ കൈതച്ചക്കയ്ക്ക് വരുന്നത്. 1819ലാണ് ഹെലിഗൻ പൈനാപ്പിൾ ബ്രിട്ടനിൽ കൃഷി ചെയ്തു തുടങ്ങിയത്. രണ്ടോ മൂന്നോ വർഷം പരിപാലിച്ചാലാണ് ഇവ വിളവെടുക്കാൻ സാധിക്കുക.
ആദ്യമായി 2500 കിലോ വാഴക്കുളം പൈനാപ്പിള്‍ ട്രെയിനില്‍ ഡല്‍ഹിയിലേക്ക്... Read More
രാജ്യത്ത് വിളവെടുത്തതിൽ രണ്ടാമത്തെ കൈതച്ചക്ക അന്നത്തെ എലിസബത്ത് രാജ്ഞിക്ക് കാഴ്ചവച്ചിരുന്നു. വിറ്റാമിനും ആന്റിഓക്സിഡന്റും മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയതാണ് ഈ കൈതച്ചക്ക. ഇവ ലേലം ചെയ്താൽ ആയിരമല്ല, പതിനായിരം പൗണ്ട് വരെ ലഭിക്കാറുണ്ടെന്നും കർഷകർ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.