Sections

ആരോഗ്യകരമായ ശരീരവും മനസ്സും നേടാൻ ലളിതമായ മാർഗങ്ങൾ

Wednesday, Apr 08, 2026
Reported By Soumya S
Healthy Lifestyle Tips for Body and Mind

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ മനസിനെയും ശരീരത്തെയും എങ്ങനെ ആരോഗ്യത്തോടെ നില നിറുത്താനാകും....? ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്തുകയും, സമീകൃതാഹാരം ശീലിക്കുകയുമാണ് നല്ല ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ അതോടൊപ്പം, മദ്യപാനം കുറയ്ക്കുന്നതും, പുകവലി ഒഴിവാക്കുന്നതും, സാമൂഹിക ബന്ധങ്ങൾ സജീവമാക്കുo.

ശാരീരിക വ്യായാമം

സജീവമായ ജീവിത ശൈലി ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കും എന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളാണ് . മാത്രമല്ല, പ്രായമേറുമ്പോൾ രോഗങ്ങൾ വരുന്നത് പ്രതിരോധിക്കാനും ഇത് സഹായിക്കും.ഒരു വ്യക്തി ഇപ്പോൾ ചെയ്യുന്ന ശാരീരിക വ്യായാമങ്ങൾ ഭാവിയിൽ ശരീരത്തിന് ഗുണം ചെയ്യും.

ഏത് പ്രായത്തിലുള്ളവർക്കും, എന്ത് വൈകല്യങ്ങളുള്ളവർക്കും വ്യായാമം നല്ലതാണ് എന്നതാണ് പ്രധാന സന്ദേശം.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നപോലെ തന്നെ ചെയ്യാൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ട.

നിലവിൽ ചെയ്യുന്നതിനേക്കാൾ അൽപ്പം കൂടുതലുള്ള ഏത് വ്യായാമങ്ങളും ശരീരത്തിന് കൂടുതൽ പ്രയോജനകരമാണ്. ഇത് ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്.

ഏത് രീതിയിലുള്ള വ്യായാമം വേണം എന്നത് ആപേക്ഷികമാണ്. ഒഴിവുസമയങ്ങളിൽ നടക്കാൻ പോകുന്നതും, പറമ്പിലെ പണികളും, പൂന്തോട്ട പരിപാലനവും എന്തിനേറെ നിങ്ങളുടെ വീട്ടുജോലികൾ പോലും ആരോഗ്യത്തെ മെച്ചപ്പെടുത്തും.

സമീകൃതാഹാരം ശീലമാക്കുക

ദീർഘകാല രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അമിതവണ്ണം ഒഴിവാക്കുന്നതിനും സമീകൃതാഹാരം നിലനിർത്തേണ്ടത് പ്രധാനമാണ്.നല്ല പോഷകാഹാരങ്ങൾ ശരീരത്തിന് ഊർജ്ജം നൽകുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമാണ്.സമീകൃതാഹാരം കഴിക്കുക, അമിതമായ അളവിൽ സംസ്കരിച്ച ഭക്ഷണവും പഞ്ചസാരയും നല്ലതല്ല.

മദ്യപാനം കുറക്കൂ, പുകവലി ഉപേക്ഷിക്കൂ

മദ്യപാനം നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ഒരു ജീവിത ശൈലിയാണ്.മദ്യ ഉപഭോഗം ആഗോളതലത്തിൽ പ്രതിവർഷം 30 ലക്ഷം മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.പുകവലി ആയുർദൈർഘ്യവും ജീവിത നിലവാരവും കുറയ്ക്കുന്നു എന്ന് മാത്രമല്ല പല രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സാമൂഹിക ബന്ധങ്ങൾ ഉറപ്പാക്കുക

സമൂഹത്തിൽ പലരെയും ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഏകാന്തത.ഏകാന്തത എന്നത് ഒരാൾ ഒറ്റയ്ക്കാകുമ്പോൾ മാത്രമല്ല, മറ്റുള്ളവർക്ക് ഒപ്പമിരിക്കുമ്പോഴും ഏകാന്തത നേരിടാം.മറ്റുള്ളവരുമായോ, സമൂഹവുമായോ ഒരു അടുപ്പം തോന്നാത്ത സാഹചര്യമാണ് ഏകാന്തത'സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പല മാർഗ്ഗങ്ങളുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായോ, വോളന്റീയറിംഗിലൂടെയോ എല്ലാം ഇത് ഉറപ്പാക്കാൻ കഴിയും.ടീമായുള്ള കായിക വിനോദങ്ങൾ മറ്റൊരു നല്ല മാർഗ്ഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

പരസ്പരം കൈത്താങ്ങാകുക

ഓരോരുത്തരും സ്വന്തം മാനസികാരോഗ്യം പരിപാലിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെക്കൂടി പരിപാലിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം തെളിയിച്ച സമയമായിരുന്നു കൊവിഡ് ലോക്ക്ഡൗണുകൾ.സമൂഹത്തിലെ ഭൂരിഭാഗം പേരും ഇങ്ങനെ മറ്റുള്ളവരെ കൂടി ശ്രദ്ധിച്ച സമയമായിരുന്നു ലോക്ക്ഡൗൺ കാലം.എന്നാൽ, എത്രത്തോളം മാനസിക സമ്മർദ്ദവും ആശങ്കകളുമുണ്ടെന്ന് ഒരാൾ സ്വയം മനസിലാക്കാൻ ശ്രമിക്കുന്നതും തുല്യപ്രാധാന്യം അർഹിക്കുന്നു എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.പലരും അത് തിരിച്ചറിയാറില്ല. അതിനാൽ സ്വന്തം മാനസിക സൗഖ്യം ഉറപ്പാക്കാൻ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്'.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.