Sections

ആരോഗ്യം സംരക്ഷിക്കാം കുമ്പളങ്ങയിലൂടെ

Wednesday, Oct 04, 2023
Reported By Soumya
Health Tips

എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കുമ്പളങ്ങ. ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള കഴിവ് കുമ്പളങ്ങയ്ക്കുണ്ട്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ആയുർവേദത്തിൽ സവിശേഷ സ്ഥാനമുള്ള വള്ളി സസ്യമാണിത്. കുമ്പളങ്ങയിൽ വലിയ ശതമാനവും വെള്ളമാണ്. വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഫ്ളേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ കുമ്പളങ്ങയിലെ പ്രധാന ഘടകങ്ങളിൽപ്പെടുന്നു.

ഗുണങ്ങൾ

  • ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുന്നു.
  • രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്.
  • പ്രമേഹരോഗികൾ കുമ്പളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് ഇൻസുലിൻ ഉല്പാദനകോശങ്ങളെ പുനർജ്ജീവിപ്പിക്കുന്നതിനും, ഇൻസുലിൻ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും സഹായിക്കുന്നു.
  • ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്നു.
  • മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും നല്ലൊരു പ്രതിവിധിയാണ് കുമ്പളങ്ങ.
  • മൂത്രത്തിലെ അണുബാധ മാറാൻ കുമ്പളങ്ങ ജ്യൂസിൽ അൽപം ഇഞ്ചി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
  • മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും നല്ലൊരു പ്രതിവിധിയാണ് കുമ്പളങ്ങ.
  • ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ കോശങ്ങളുടെ പ്രവർത്തനത്തിനും സഹായിക്കും.
  • ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.