ഇടവിട്ട് പെയ്യുന്ന മഴ മഴക്കാലരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും കൃത്യമായി പാലിക്കേണ്ട സമയമാണിത്. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികൾ എന്നിവയിലൂടെയെല്ലാം രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്.
- മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറൽ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാൽ വൈറൽപനി ഉണ്ടാകുന്നു. ഇത്തരം പനി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നുപോവുന്നവയാണ്. പനി വന്നാൽ പൊതുവെ പറയുന്നൊരു ചൊല്ലുണ്ട്. മരുന്നെടുത്താൽ ഏഴ് ദിവസവും മരുന്ന് എടുത്തില്ലെങ്കിൽ ഒരാഴ്ചയും വേണം പനി മാറാൻ എന്ന്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറൽ പനിയുടെ മുഖ്യലക്ഷണങ്ങൾ.
- കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ.
- ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.
- പുഴുക്കടി, കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞുപൊട്ടുക തുടങ്ങിയവ മഴക്കാലത്ത് സാധാരണക്കാരിൽ കുടുതലായി കാണപ്പെടുന്നുണ്ട്. ഒരുതരം ഫംഗസ് ബാധയാണിത്. മഴക്കാലത്ത് വസ്ത്രങ്ങൾ ശരിയായി ഉണങ്ങാതെ ധരിക്കുന്നതും അഴുക്കുവെള്ളത്തിൽ കുളിക്കുന്നതും നടക്കുന്നതും ഒക്കെ രോഗങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു.
മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ
- പരിസര ശുചീകരണവും വ്യക്തി ശുചിത്വവും.
- കൊതുകു നിർമ്മാർജ്ജനം.
- പഴകിയതും തണുത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കൽ.
- പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങൾ, അമിത ഉപ്പ്, അമിത മസാലകൾ തുടങ്ങിയവ ഒഴിവാക്കൽ.
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കൽ.
- ശുദ്ധജലം മാത്രം കുടിക്കൽ (തിളപ്പിച്ചാറിയ വെള്ളവും ആവാം).
- ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമം ചെയ്യൽ (യോഗ, നടത്തം, നീന്തൽ തുടങ്ങിയവ),
ഇത്തരത്തിലുള്ള ആരോഗ്യ ബോധവൽക്കരണത്തിലൂടെ മഴക്കാല രോഗങ്ങളെ നമുക്ക് നിസ്സംശയം നേരിടാവുന്നതാണ്.

ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്തെല്ലാം?... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.