- Trending Now:
മലയാളികളുടെ ഭക്ഷണ ശീലത്തിന്റെ ഒരു ഭാഗം തന്നെയാണ് മുട്ട. എല്ലാ ദിവസവും ഓംലറ്റായോ പുഴുങ്ങിയോ ഒക്കെ മുട്ട കഴിക്കാൻ നമ്മളിൽ പലർക്കും ഇഷ്ടമാണ്. കൂടാതെ മുട്ട ദിവസവും കഴിക്കുന്നവരിൽ മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത 12% വരെ കുറയുന്നുവെന്നും വിലിയിരുത്തുന്നു. മുട്ട ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദിവസവും മുട്ട കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്ന് നോക്കാം: അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ മുട്ട കഴിക്കുന്നത് കൊണ്ട് ഒരിക്കലും കൊളസ്ട്രോൾ കൂടുകയല്ല ചെയ്യുന്നത് മറിച്ച് കൊളസ്ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരൾ പ്രവർത്തിച്ച് അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മുട്ടയിൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് നോക്കാം.
ഇങ്ങനെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. എന്നിരുന്നാലും മുപ്പത് വയസ്സ് കഴിഞ്ഞാൽ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നത്.
സവാളയുടെ ആരോഗ്യഗുണങ്ങൾ... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.