Sections

നെല്ലിക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ

Sunday, Oct 15, 2023
Reported By Soumya

നെല്ലിക്കയുടെ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെക്കുറിച്ച് ഇന്ന് നോക്കാം.

  • കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കാൻ നെല്ലിക്കാ ജ്യൂസ് നല്ലതാണ്.
  • നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായികും.
  • ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാൻ നല്ലതാണ്.
  • പഴുത്ത പഴം ഉടച്ച് ഇതിൽ നെല്ലിക്കാ ജ്യൂസ് ചേർത്ത് കഴിയ്ക്കുന്നത് മാസമുറ സമയത്തെ അമിത രക്തസ്രാവം ഒഴിവാക്കാൻ സഹായികും.
  • നെല്ലിക്ക ജ്യൂസിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്.
  • ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും.
  • ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ എന്നും കഴിക്കാൻ തുടങ്ങിയാൽ നമ്മളുടെ ശരീരത്തിൽ നിന്നും വിഷമയമായ വസ്തുക്കളെല്ലാം തന്നെ നീക്കം ചെയ്യപ്പെടുന്നു. ശരീരം വൃത്തിയാകുന്നു.
  • രാവിലെ വെറുംവയറ്റിൽ നെല്ലിക്കാജ്യൂസിൽ തേൻ ചേർത്ത് കഴിച്ചാൽ മുഖം തിളങ്ങാൻ സഹായിക്കും.
  • നെല്ലിക്കാ ജ്യൂസിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാൻ നല്ലതാണ്.
  • തടി കുറയ്ക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെയാണ്. ഇത് ദിവസവും വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.
  • ശരീരത്തിൽ കൂടുതൽ രക്തം ഉൽപാദിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.
  • നെല്ലിക്കാ ജ്യൂസിൽ അൽപം തേനും ചേർത്ത് കഴിയ്ക്കുന്നത് ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.