- Trending Now:
രേഖകൾ ലഭ്യമാക്കുന്നതിന് അനുസരിച്ച് റേഷൻ കാർഡുകൾ അനുവദിക്കും
കേരളത്തിൽ അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നു. ഇതോടെ അടുത്ത മാസം മുതൽ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ 51,000 കാർഡുകൾക്ക് കൂടി ലഭിക്കും. മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയ കാർഡുകാർക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് നൽകുക. ഗോതമ്പിന് പകരം ആട്ടയും നൽകും. നിലവിൽ 35,08,122 മുൻഗണന കാർഡുകളിലായി 1,31,97,093 ഗുണഭോക്താക്കൾ കേരളത്തിലുണ്ട്.
ഓപ്പറേഷൻ യെല്ലോ വഴി തിരിച്ച് ലഭിച്ചതും, പിടികൂടിയതും ഉൾപ്പെടുത്തിയാൽ 55,000 ഒഴിവുകളാണ് മുൻഗണന വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഓൺലൈനായി അപേക്ഷ നൽകിയ 70,000 പേരിൽ അർഹതയുള്ള കാർഡുകളെയാണ് പുതുതായി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് 30ന് മുകളിൽ മാർക്ക് നേടുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. കൂടാതെ അതിദരിദ്ര വിഭാഗത്തിലുള്ള 8,000 പേർക്ക് അന്ത്യോദയ കാർഡുകൾ നൽകുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്.
സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുമെന്ന് കേന്ദ്രം... Read More
അർഹമായ റേഷൻ കാർഡ് ലഭ്യമാക്കാൻ ആധാർ അടക്കമുള്ള രേഖകൾ അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കാനുള്ള ചുമതല ജില്ലാ കലക്ടർമാർക്കാണ് നൽകിയിട്ടുള്ളത്. രേഖകൾ ലഭ്യമാക്കുന്നതിന് അനുസരിച്ച് റേഷൻ കാർഡുകൾ അനുവദിക്കും. ദേശീയ തലത്തിൽ ആധാർ ലിങ്കിംഗ് 100 ശതമാനം പൂർത്തിയാക്കിയ ഒരേയൊരു സംസ്ഥാനമാണ് കേരളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.