Sections

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുമെന്ന് കേന്ദ്രം

Sunday, Feb 19, 2023
Reported By admin
gst

 

18 ശതമാനമായിരുന്ന ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി


ശർക്കര പാനി, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന സഹമന്ത്രിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്നലെ കേന്ദ്ര  ധനമന്ത്രി നടത്തിയ 49-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. 

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും ഇന്ന് തന്നെ നൽകുകയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. അതേസമയം, 
നഷ്ടപരിഹാര ഫണ്ടിൽ ഇപ്പോൾ ഈ തുക നല്കാൻ ഇല്ല. അതിനാൽ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

നേരത്തെ 18 ശതമാനമായിരുന്ന ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. പെൻസിൽ ഷാർപ്‌നെറിന്റെ ജിഎസ്ടി 18 ശതമാനമത്തിൽ നിന്ന് ആറ് ശതമാനം കുറച്ച് 12 ശതമാനമാക്കി. ചില ട്രാക്കിങ് ഉപകരങ്ങളുടെ 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയും ഒഴിവാക്കി. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.