- Trending Now:
നാടുകടത്തപ്പെട്ട് രാജ്യം വിട്ടോടിപോകേണ്ടി വന്ന പലരുടെയും കഥകള്‍ സിനിമകളിലൂടെയെങ്കിലും നിങ്ങളൊക്കെ കണ്ടിരിക്കും.ഇത് പക്ഷെ പണ്ട് ഇന്ത്യയില്‍ നടന്ന ഒരു സംഭവമാണ്.ഒരൊറ്റ നാടുകടത്തലിലൂടെ സംഭവിച്ചത് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ പിറവിയാണ് ആ കഥ എങ്ങനെയെന്നല്ലെ ?
ബിസിനസ് ഗൈഡ്: ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇനി ആര്‍ക്കും അഭിമുഖം പാസാകാം ... Read More
വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പഞ്ചാബിലെ പട്യാലയില്‍ രാജകൊട്ടാരത്തില്‍ വിരുന്നിനെത്തിയവരില്‍ ഒരാള്‍ ആഘോഷ വേളയില്‍ വിളമ്പിയ വൈന്‍ തനിക്ക് വേണ്ടാ എന്ന് പറഞ്ഞു നിരസിച്ചു.ബ്രട്ടീഷ് രാജിനെതിരായ എതിര്‍പ്പ് തുടക്കം മുതല്‍ പ്രകടിപ്പിച്ചിരുന്ന ഇദ്ദഹേത്തെ പ്രതികാരത്തിലൂടെ നാട്ടില്‍ നിന്ന് തന്നെ പുറത്താക്കി.
ഗുജര്‍മല്‍ മോദി എന്നായിരുന്നു അയാളുടെ പേര്.
അഭിമുഖം: എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം സംരംഭത്തിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍... Read More
രാജ്യം വിട്ട് പോകേണ്ടി വന്നെങ്കില്‍ ഗുജര്‍മല്‍ മോദി ഇന്ത്യയിലെ തന്നെ വലിയൊരു വ്യവസായി എന്ന പേരിലേക്ക് വളര്‍ന്നു.കോടികളുടെ സമ്പാദ്യമുള്ള മോദി ഇന്ത്യയിലെ ആദ്യകാലത്തെ അതിസമ്പന്നരായ വ്യവസായിമാരില്‍ ഒരാളാണ്.ഇന്നത്തെ ഹരിയാനയിലെ ചെറുകിട വ്യവസായികളുടെ കുടുംബത്തിൽ 1902 ഓഗസ്റ്റ് 9-ന് ജനിച്ച ഗുജർമൽ, 1976 ജനുവരി 22-ന് തന്റെ മരണത്തോടെ, 900 കോടി രൂപയുടെ ആസ്തിയും 1,600 കോടി രൂപയുടെ വാർഷിക വിൽപനയുമായി ഇന്ത്യയിലെ ഏഴാമത്തെ വലിയ സമ്പന്നനായി മാറി.
ചെറിയൊരു കാര്യത്തിന് നാടുകടത്തപ്പെട്ടപ്പോള്‍ മോദിക്ക് പ്രായം വെറും 30 വയസായിരുന്നു.സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യം മാത്രമായിരുന്നു പിന്നീട് മോദിക്ക്.അതിനായി ഡല്‍ഹി നഗരത്തിന്റെ ഉള്‍മേഖലയിലെ ബെഗുമാബാദ് എന്ന ഗ്രാമത്തിലേക്ക് മോദി എത്തിച്ചേര്‍ന്നു.ഇന്ത്യന്‍ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമൊക്കെയായിരുന്ന സഹോദരന്‍ കേദാര്‍ നാഥ് മോദിയുമായി ചേര്‍ന്ന് മോദി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സരംഭം വളര്‍ത്തി.ഒരു പഞ്ചസാര മില്ലിലൂടെയായിരുന്നു തുടക്കം പിന്നീട് മറ്റ് മേഖലകളിലേക്ക് കമ്പനി വളര്‍ന്നു.
ഫാര്‍മ ഉത്പന്നങ്ങള്‍,ടയര്‍,തുണിത്തരങ്ങള്‍,സിഗരറ്റ് തുടങ്ങി വിപുലമായ ബിസിനസുകളുമായി വിജയം കൈവരിക്കാന്‍ മോദിക്ക് സാധിച്ചു.ആദ്യകാല വ്യവസായ പാര്‍ക്കുകളിലൊന്നും മോദി സ്ഥാപിച്ചതാണ്.ജന്മസ്ഥലമായ പട്യാല,മഹേന്ദ്രഗഡിലും,മോദിനഗര്‍ തുടങ്ങിയ ഇടങ്ങളിലും സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു.ബനാറസ് ഹിന്ദുസര്‍വ്വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ക്കും മീററ്റിലെ വിവിധ കോളേജുകള്‍ക്കും ഗ്രാന്റുകള്‍ നല്‍കി വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിച്ചു.
1968-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മോദി ഗ്രൂപ്പിന് ഇപ്പോള്‍ ഒട്ടേറെ പിന്‍മുറക്കാരുണ്ട്.വരുമാനത്തില്‍ നിന്നുള്ള 10 ശതമാനം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചിരുന്നു. ഇദ്ദേഹത്തിന്റെ കഥ പുസ്തകവുമായിട്ടുണ്ട്. മിക്ക വ്യവസായികളും ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് സ്വപ്നം കാണുമ്പോള്‍ ഗുജര്‍മല്‍ മോദി ഒരു വ്യാവസായിക നഗരമാണ് അക്കാലത്ത് സ്വപ്നം കണ്ടത്. വെറും പതിമൂന്ന് വര്‍ഷം കൊണ്ട് ആ സ്വപ്നം സാക്ഷാത്കരിച്ച മോദി ഗ്രൂപ്പിന് ഇപ്പോള്‍ ഉള്ള ആസ്തി 280 കോടി ഡോളറില്‍ അധികമാണ്.ഇന്ന് 2.8 ബില്യൺ ഡോളർ മൂല്യമുള്ള, അദ്ദേഹം സ്ഥാപിച്ച കമ്പനികളുടെ പട്ടികയിൽ മോദി ഷുഗർ മിൽസ്, മോദി വനസ്പതി മാനുഫാക്ചറിംഗ് കമ്പനി, മോദി ഇൻഡസ്ട്രീസ് ലിമിറ്റഡ്, മോദി ലുഫ്റ്റ്, മോദി റബ്ബർ എന്നിവ ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായുള്ള ബിസിനസ് നോക്കി നടത്തുന്നത് ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ഒക്കെയാണെങ്കിലും ദീര്‍ഘദര്‍ശിയായ ഇദ്ദേഹത്തിന്റെ കഥ എല്ലാ സംരംഭകര്‍ക്കും പ്രചോദനമേകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.