- Trending Now:
കൊച്ചി: സമഗ്രമായ ബാങ്കിംഗ് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ സേവനങ്ങൾ ആരംഭിച്ചു. മികച്ച ഫണ്ട് ഓപ്ഷനുകൾ, ലളിതമായ ഓൺബോർഡിംഗ് പ്രക്രിയ, മികച്ച സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുന്ന കൃത്യമായ വിശകലനങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ നിക്ഷേപ അനുഭവം നൽകാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, റിലേഷൻഷിപ്പ് മാനേജർ ചാനലുകൾ വഴി ഉപഭോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾക്ക് വിപുലമായ നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ പ്രമുഖ എഎംസികളുമായും ബാങ്ക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.