Sections

അഭിമുഖം: എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം സംരംഭത്തിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍

Thursday, Oct 21, 2021
Reported By Ambu Senan
funplex

സംഗതി ഇഷ്ടപ്പെട്ട ഇവര്‍ അത് പോലെ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങിയാലോ എന്ന് ആലോചിച്ചു

 

എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം മിഥുനും ഷമീമും അനന്തുവും അതുമായി ബന്ധപ്പെട്ട് എന്തേലും ജോലിക്ക് പോകുമെന്ന് വീട്ടുകാര്‍ കരുതിയെങ്കിലും അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഇരുവരും ബിസിനസിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. തമിഴ്നാട്ടിലെ എഞ്ചിനിയറിംഗ് പഠനത്തിനിടയിലാണ് മിഥുനും ഷമീമും പരിചയപ്പെടുന്നത്. പിന്നീട് അവരുടെ ജൂനിയറായ അനന്തു അതേ കോളേജില്‍ ചേര്‍ന്നു. മൂന്ന് പേര്‍ക്കും ബിസിനസ് ആയിരുന്നു അന്നേ താല്പര്യം. അങ്ങനെ കോളേജില്‍ നിന്ന് ഹൈദരാബാദ് ഒക്കെ ടൂര്‍ പോകുമ്പോള്‍ 'കാര്‍ട്ട് റേസിംഗ്' ഒക്കെ ഇവര്‍ ട്രൈ ചെയ്യും. സംഗതി ഇഷ്ടപ്പെട്ട ഇവര്‍ അത് പോലെ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങിയാലോ എന്ന് ആലോചിച്ചു. 

അങ്ങനെ പഠനത്തിന് ശേഷം ഒരു കാര്‍ട്ടിങ് എന്റര്‍ടൈന്‍മെന്റ് ഏരിയ, ഒരു റെസ്റ്റോറന്റ്, ഒരു കാര്‍ വാഷ് എന്നിവ തുടങ്ങാന്‍ മൂവരും തീരുമാനിച്ചു. അങ്ങനെ സ്ഥലം അന്വേഷിച്ചിറങ്ങിയ അവര്‍ക്ക് തിരുവനന്തപുരം എന്‍.എച്ച് ബൈപാസില്‍ കുഴിവിള ജംഗ്ഷനില്‍ ഒരു ഒന്നര ഏക്കര്‍ സ്ഥലം ലീസിന് ലഭിച്ചു. കാട് പിടിച്ചു കിടന്ന സ്ഥലം നികത്തി അവര്‍ തങ്ങളുടെ സ്വപ്‌ന പദ്ധതികള്‍ കെട്ടിയുയര്‍ത്തി. അങ്ങനെ 'ഫണ്‍പ്ലെക്‌സ് ഗോ കാര്‍ട്ടിങ്, ഹോമീസ് കഫേ, ഓട്ടോ ടബ് എന്നീ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമായി. ഈ യുവ സംരംഭകരുടെ കൂടുതല്‍ വിശേഷങ്ങളാണ് വെഞ്ച്വര്‍ അഡ്വെഞ്ച്വര്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.  

 

      


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.