മുടി കൊഴിച്ചിലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പലരും പല തരത്തിലുള്ള എണ്ണകളും മരുന്നുകളും മറ്റും വാങ്ങിത്തേക്കുന്നു. എന്നാൽ ഇതെല്ലാം പിന്നീട് ഉള്ള മുടി പോലും കൊഴിഞ്ഞ് പോവാൻ കാരണമാകും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇനി പേരയിലക്ക് സാധിക്കും. പേരയില കൊണ്ട് മുടി കൊഴിച്ചിലിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുടി കൊഴിച്ചിൽ മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ പല തരത്തിലാണ് പേരയില സഹായിക്കുന്നത്. പേരക്ക എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.
- ഒരു കൈ നിറയെ പേരയില എടുക്കുക. ഇത് നല്ലതു പോലെ ഒരു ലിറ്റർ വെള്ളത്തിൽ 20 മിനിട്ട് ഇട്ട് തിളപ്പിക്കാം. പിന്നീട് തണുക്കാനായി വെക്കാവുന്നതാണ്. ഇത് ഉപയോഗിക്കേണ്ട വിധം നോക്കാം.
- ഈ മിശ്രിതം നിങ്ങളുടെ തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഇത് തേച്ച് പിടിപ്പിക്കുക. ശേഷം മുടി നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം.
- രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് തലമൂടി കിടന്നാൽ നല്ല ഫലം ലഭിക്കുന്നതാണ്. അടുത്ത ദിവസം രാവിലെ നിങ്ങൾക്ക് ഇത് കഴുകിക്കളയാവുന്നതാണ്.
- മുടിക്ക് തിളക്കം നൽകാൻ ഏറ്റവും മികച്ച ഒരു പരിഹാരമാർഗ്ഗമാണ് പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
- മുടി വളരാനും ഇത്രയും ഫലപ്രദമായ ഒരു മാർഗ്ഗം ഇല്ലെന്നു തന്നെ പറയാം. പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് ആരോഗ്യവും ഉൻമേഷവും നൽകാൻ കാരണമാകുന്നു.
- മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതിന് സഹായിക്കുന്ന മാർഗ്ഗമാണ് പേരയിലയിട്ട് തിളപ്പിച്ച വെള്ളം. ഇതിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്യുന്നത് താരനേയും ഇല്ലാതാക്കാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മുടി പൊട്ടൽ, ചർമ്മത്തിലെ പാടുകൾ – ശരീരത്തിലെ മാറ്റങ്ങൾ വൈറ്റമിൻ കുറവിന്റെ സൂചന ആകാം!... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.