പൊട്ടുന്ന മുടിയും നഖവും, വായിലെ അൾസർ, മുടി കൊഴിച്ചിൽ, ചർമ്മത്തിലെ ചെതുമ്പൽ പോലുള്ള പാടുകൾ തുടങ്ങിയവയാണ് വിറ്റാമിൻ കുറവിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് നിങ്ങളുടെ ഭക്ഷണക്രമം അതിനനുസരിച്ച് ക്രമീകരിക്കാൻ സഹായിക്കും.സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിന് നിരവധി ഗുണങ്ങളുണ്ട്. മറുവശത്ത്, പോഷകങ്ങളുടെ അഭാവമുള്ള ഭക്ഷണക്രമം വിവിധ അസുഖകരമായ ലക്ഷണങ്ങൾക്കോ ഗുരുതരമായ പ്രതികൂല ഫലങ്ങൾക്കോ കാരണമായേക്കാം.വിറ്റാമിൻ, ധാതുക്കളുടെ കുറവുകളുടെ 8 സാധാരണ ലക്ഷണങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും അറിയുക.
- മുടിയും നഖവും പൊട്ടിപ്പോകുന്നതിന് വിവിധ ഘടകങ്ങൾ കാരണമാകും . അതിലൊന്നാണ് ബയോട്ടിന്റെ അഭാവം.വിറ്റാമിൻ ബി7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ബയോട്ടിന്റെ കുറവ് വളരെ അപൂർവമാണ്. ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളിൽ മുട്ട, ഓർഗൻ മീറ്റ്സ്, മത്സ്യം, മാംസം, പാലുൽപ്പന്നങ്ങൾ, നട്സ്, വിത്തുകൾ, ചീര, ബ്രോക്കോളി, കോളിഫ്ലവർ, മധുരക്കിഴങ്ങ്, ധാന്യങ്ങൾ, വാഴപ്പഴം എന്നിവയാണ്.
- കഠിനമായ ജോലി ഒന്നും ചെയ്യാതെതന്നെ സന്ധികൾക്ക് വേദന തോന്നാറുണ്ടോ. ഇത് വൈറ്റമിൻ ഡിയുടെ അഭാവം മൂലമാകാം. കാൽസ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. വൈറ്റമിൻ ഡി ധാരാളമടങ്ങിയ സാൽമൺ, മുട്ടയുടെ മഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ കുറച്ചു സമയം വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും.
- ചർമം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിൻ ഡഫിഷ്യൻസി മൂലമാകാം. തലയിലെ താരനും ചർമത്തിന്റെ വരൾച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിൻ, പിരിഡോക്സിൻ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങൾ അതായത് മുഴുധാന്യങ്ങൾ, പൗൾട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
- ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകൾ, പാടുകൾ ഇവ കവിൾ, കൈ, തുടകൾ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഈ പാടുകൾ കുട്ടിക്കാലത്ത് കാണുമെങ്കിലും മുതിരുമ്പോൾ താനേ അപ്രത്യക്ഷമാകും. ചിലപ്പോൾ ഇത് ജനിതക പ്രശ്നമാകാം. എന്നാൽ ചിലപ്പോൾ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികൾ, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- കാലിനടിയിൽ പുകച്ചിൽ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം. വൈറ്റമിൻ ബി12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന വൈറ്റമിൻ ആണിത്. സ്ഥിരമായി ഈ വൈറ്റമിൻ ഡഫിഷ്യൻസി വന്നാൽ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഉത്കണ്ഠ: ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.