- Trending Now:
കോവിഡിന് പിന്നാലെ കേരളത്തിലടക്കം അതിശയിപ്പിക്കുന്ന തരത്തില്‍ സംരംഭമേഖലയിലേക്ക് കടന്നുവരുന്ന ആളുകളെ നമുക്ക് കാണാം. ഈ സംരംഭകരെ സഹായിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ സ്വയംതൊഴില്‍ വായ്പകള്‍ സര്‍ക്കാരിന്റെ സഹായത്തോടെയും അല്ലാതെയും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു.ഇത്തരം സ്വയം തൊഴില്‍ വായ്പകള്‍ പുതിയ സംരംഭത്തിലേക്ക് കടക്കുന്നവര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്.
3 ലക്ഷം വായ്പ ലഭിക്കുന്ന പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്കും കിട്ടും... Read More
വായ്പ അത്യാവശ്യത്തിനു വേണ്ടി മാത്രം എടുക്കുക. സബ്സിഡി പ്രതീക്ഷിച്ചു കൊണ്ട് അനാവശ്യ തുകകള്‍ എടുക്കാതിരിക്കുക.പൂര്‍ണമായും സംരഭത്തിന് വേണ്ടി മാത്രം എടുത്ത തുകകള്‍ നിക്ഷേപിക്കുക. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക.സ്ഥലം കെട്ടിടം എന്നിവയ്ക്ക് വേണ്ടി വായ്പ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. വായ്പ കൈപറ്റി സംരംഭം ആരംഭിക്കുവാന്‍ കാലതാമസം നേരിട്ടാല്‍ പദ്ധതി പ്രശ്‌നത്തിലാകും.
വായ്പ എടുക്കുന്ന സമയം തൊട്ട് സംരംഭം ആരംഭിക്കാനുള്ള സമയം ഒരിക്കലും 6 മാസത്തില്‍ കൂടുതല്‍ അധികരിപ്പിക്കരുത്.10 ലക്ഷം രൂപ വരെയുള്ള വ്യവസായ വായ്പ്പകള്‍ക്ക് അത് ഉപയോഗിച്ച് ആരംഭിക്കുന്ന സംരംഭമല്ലാതെ. ആര്‍ബിഐയുടെ നിര്‍ദ്ദേശമനുസരിച്ച മറ്റൊന്നും ഈടായി നല്‍കേണ്ടതില്ല.
വായ്പ തിരിച്ചടവ് മുടങ്ങി; പേടിക്കാന്‍ ഇല്ല
... Read More
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി(പിഎംഇജിപി),ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ എന്റെ ഗ്രാമം,കെഎസ്ഇഡിഎം(കേരള സംസ്ഥാന സംരംഭ വികസന മിഷന്‍) രാജ്യത്ത് തൊഴില്‍ രഹിതര്‍ക്ക് വായ്പ അനുവദിക്കുന്ന കെസ്‌റു,ശരണ്യ സ്വയം തൊഴില്‍ പദ്ധതി വഴിയൊക്കെയാണ് പ്രധാനമായും സ്വയം തൊഴില്‍ വായ്പകള്‍ ലഭിക്കുന്നത്.മുദ്ര ലോണും ആശ്രയിക്കാവുന്ന വായ്പ പദ്ധതിയാണ്.
എന്റെ ഗ്രാമം
ഖാദി ബോര്‍ഡിന്റെ ഓഫിസുകള്‍ നടപ്പാക്കിവരുന്ന ഒരു സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് എന്റെ ഗ്രാമം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സൂക്ഷ്മ സംരംഭങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
യോഗ്യതകള്‍: വിദ്യാഭ്യാസം, വയസ്സ്, വാര്‍ഷിക വരുമാനം എന്നിവയില്‍ ഒരു നിബന്ധനയും ഇല്ല. വ്യക്തിഗത സംരംഭങ്ങള്‍ക്കാണു വായ്പ അനുവദിക്കുക. നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും.
വിശദവിവരങ്ങള്‍ക്കു ഖാദി ബോര്‍ഡിന്റെ ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുമായി ബന്ധപ്പെടുക. മുഖ്യ ഓഫിസിന്റെ വിലാസം - ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഗ്രാമ സൗഭാഗ്യ, വഞ്ചിയൂര്‍, തിരുവനന്തപുരം, ഫോണ്‍: 0471 2471696, 2471694.
ഇഎംഐ തവണകള്‍ മുടങ്ങാതിരുന്നാല്‍
ടോപ്പ് അപ്പ് വായ്പ ഉറപ്പ്
... Read More
കെസ്റു
വ്യവസായ - വ്യാപാര - വാണിജ്യ മേഖലകളില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ ചെറിയ നിക്ഷേപത്തില്‍ ആരംഭിക്കുവാന്‍ കഴിയുന്ന സംരംഭങ്ങളാണ് ഈ പദ്ധതിയില്‍ വരിക. ചെറിയ ബേക്കറി യൂണിറ്റുകള്‍, തയ്യല്‍ കേന്ദ്രങ്ങള്‍, ആട്, പശു, കോഴി ഫാമുകള്‍, ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാം.
യോഗ്യതകള്‍: പ്രായം 21നും 50നും മധ്യേ, വിദ്യാഭ്യാസ യോഗ്യത,സാക്ഷരത, കുടുംബ വാര്‍ഷിക വരുമാനം - 40,000 രൂപയില്‍ താഴെ, റജിസ്‌ട്രേഷന്‍ - എംപ്ലോയ്‌മെന്റില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.
പദ്ധതി ആനുകൂല്യങ്ങള്‍: ഒരു ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് വായ്പ. ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ആരംഭിക്കാവുന്നതാണ്. ഗ്രൂപ്പിലെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.സബ്‌സിഡി: പദ്ധതി ചെലവിന്റെ 20% സബ്‌സിഡിയായി ലഭിക്കും.
കൂടുതല്‍ വായ്പ തുക ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം... Read More
ശരണ്യ സ്വയംതൊഴില്‍ സഹായ പദ്ധതി
ശരണ്യ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയുമാണ്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്ക് ആശ്വാസം പകരുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ഇത്.
യോഗ്യതകള്‍: പുനര്‍ വിവാഹിതരാകാത്ത തൊഴില്‍രഹിതരായ വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെ പോയിട്ടുള്ളവര്‍, 30 വയസ്സിലും അവിവാഹിതരായി
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കണ്‍വീനറായും രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയാണ് ഇന്റര്‍വ്യൂവിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസുകള്‍, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഡയറക്ടര്‍ ഓഫിസിന്റെ വിലാസം: എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്, ഡിപിഐ ജംക്?ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം 14. ഫോണ്‍: 0471 2323389,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.