- Trending Now:
സ്വര്‍ണ്ണം വാങ്ങാന്‍ മലയാളികള്‍ക്ക് പ്രത്യേക ദിവസം വേണ്ട പക്ഷെ വിശ്വാസമനുസരിച്ച് സ്വര്‍ണ്ണം വാങ്ങാന്‍ അനുയോജ്യമായ ദിനമായി കരുതുന്ന അക്ഷയ തൃതിയയില്‍ ഒരു തരി പൊന്നെങ്കിലും മലയാളി വാങ്ങാതിരിക്കുമോ.സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നെങ്കിലും ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയവരുടെ തിരക്ക് തന്നെ ജുവലറികളില്‍ കാണാമായിരുന്നു.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്ത് വന്‍തോതില്‍ സ്വര്‍ണ്ണവില നടന്നു.
വെറുതെ ഇരിക്കുന്ന സ്വര്‍ണം ഉണ്ടോ; ഫ്രീ ആയി പലിശ നേടാന്‍ ഈ പദ്ധതി
... Read More
മെയ് മൂന്നിന് അക്ഷയതൃതീയ ദിനത്തില്‍ മാത്രം പതിനായിരക്കണക്കിനാളുകള്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വര്‍ണ്ണാഭരണ ശാലകളിലേക്കെത്തിയിട്ടുണ്ട്. 2000 കോടി മുതല്‍ 2,250 കോടി രൂപയുടെ വരെ സ്വര്‍ണവ്യാപാരം അക്ഷയ തൃതിയ ദിനത്തില്‍ മാത്രം നടന്നതായാണ് വ്യാപാരി സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 40,000 ത്തിലേക്ക് കുതിക്കുന്നു... Read More
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷം ആയിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്നത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം. കോവിഡിന് ശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഊര്‍ജമാണ് അക്ഷയ തൃതീയ ദിനത്തില്‍ ലഭിച്ചത്.കേരളത്തിലെ ചെറുതും വലുതുമായ 12000 ഓളം സ്വര്‍ണ വ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വര്‍ണം വാങ്ങാനെത്തിയതെന്ന് ഓള്‍ കേരള സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണ എക്സ്ചേഞ്ച് സംവിധാനവുമായി സെബി; ഇനി ഓഹരി പോലെ തന്നെ
... Read More
മെയ് 3ന് രാവിലെ 6.10 ന് തുടങ്ങിയ മുഹൂര്‍ത്തം കണക്കിലെടുത്ത് അതിരാവിലെ തന്നെ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. ചെറുപട്ടണങ്ങളിലെ സ്വര്‍ണാഭരണ ശാലകളില്‍ അടക്കം സംസ്ഥാനത്തെ എല്ലാ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത് ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാച്ചിപിച്ചതും, ഇന്നലെ സ്വര്‍ണ വില കുറഞ്ഞതും വില്‍പനയെ സ്വാധീനിച്ചു.കോവിഡ് മൂലം കഴിഞ്ഞ 2 വര്‍ഷം അക്ഷയ തൃതീയ ആഘോഷമില്ലായിരുന്നു. 2019 ല്‍ മെയ് 7 നായിരുന്നു അക്ഷയതൃതീയ, അnന്നത്തെ ഒരു പവന്‍ സ്വര്‍ണ വില 24000 രൂപയില്‍ താഴെയായിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറം ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണവില 37760 രൂപയിലെത്തി.
Story highlights: Jewellery sales worth Rs 15,000 crore recorded on Akshaya Tritiya 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.