- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 1,506 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞിരുന്നു.
നേരത്തെ, മെയ് മാസാരംഭം രാവിലെ വില ഇടിവോടെ 1,11,720 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഉച്ചയ്ക്കും വൈകുന്നേരവും വീണ്ടും വില ഇടിഞ്ഞിരുന്നു ഇതേത്തുടർന്ന് 1,09,720 രൂപയിലേക്ക് എത്തിയിരുന്നു എന്നാൽ രാത്രി വില വർധിച്ചതിന്റെ ഫലമായി 1,10,440 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് രണ്ടാം തീയതി വീണ്ടും വില ഉയർന്ന് 1,10,680 രൂപയിലേക്ക് എത്തിയ സ്വർണം തിങ്കളാഴ്ച രാവിലെ വില മാറ്റമില്ലാതെ തുടരുകയും ഉച്ചയ്ക്ക് ശേഷം വില ഇടിഞ്ഞ് 1,09,720 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ഇന്നലെ 320 രൂപ ഇടിഞ്ഞ സ്വർണം 1,09,400 രൂപയ്ക്കാണ് വിൽപ്പന നടന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 195 രൂപ ഉയർന്ന് 13,870 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.