- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,560 രൂപയിലേക്ക് താഴ്ന്നു. ശനിയാഴ്ച സ്വർണവിലയിൽ 240 രൂപയുടെ കുറവ് സംഭവിച്ചിരുന്നു.
നേരത്തെ, മെയ് ഒന്നിന് 1,11,720 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തുടർച്ചയായുള്ള വില ഇടിവിന്റെ ഫലമായി മെയ് 5 ആയപ്പോഴേയ്ക്കും 1,09,400 രൂപയിലേക്ക് വില താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില വീണ്ടും പടിപടിയായി ഉയരാൻ തുടങ്ങിയതോടെ മെയ് ഏഴിന് 1,12,200 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില ഉയർന്നിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞ് 13,945 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.