- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 2,320 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. 1,20,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ജനുവരി 30ന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി ഇരുപതിനായിരം പിന്നിടുന്നത്.
നേരത്തെ, ജനുവരി 29ന് 1,31,160 രൂപയിലേക്ക് എത്തി സർവ്വ റെക്കോർഡുകളും തകർത്ത സ്വർണത്തിന് പിന്നീട് വില ഇടിഞ്ഞ് ഫെബ്രുവരി രണ്ടോടു കൂടി വില 1,07,920 രൂപയിലേക്ക് വീണിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി ഉയരുകയും ചെയ്തിരുന്നു. ഫെബ്രുവരി നാലിന് 1,17,720 രൂപയിലേക്ക് ഉയർന്ന സ്വർണം പിന്നീട് വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാലഞ്ച് ദിനമായി സ്വർണവില വീണ്ടും പിടിവിട്ട് ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണുവാൻ സാധിക്കുന്നത്. ഫെബ്രുവരി രണ്ടിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 12,880 രൂപയുടെ വ്യത്യാസം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിട്ടുണ്ട്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 290 രൂപ വർധിച്ച് 15,100 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.