Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് ഇടിവ്; 960 രൂപ കുറഞ്ഞു

Monday, Feb 16, 2026
Reported By Admin
Gold Price Drops ₹960 per sovereign in Kerala Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,720 രൂപയിലേക്ക് താഴ്ന്നു. ശനിയാഴ്ച 1,920 രൂപ ഒരു പവന് വർധിച്ച സ്ഥാനത്താണ് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം തന്നെ വില കുത്തനെ ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴുകയും രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വില കുതിച്ച് ഫെബ്രുവരി നാലിന് 1,17,720 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഏറ്റക്കുറച്ചിലുകളോടെ തുടരുകയുമായിരുന്നു. ഫെബ്രുവരി 5 മുതൽ തുടർന്നുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിപതിമൂവാരത്തിനും ഒരു ലക്ഷത്തി പതിനേഴായിരത്തിനും ഇടിയിൽ സ്വർണവില തുടരുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 120 രൂപ താഴ്ന്ന് 14,340 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.