Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് വർധന; 320 രൂപ കൂടി

Wednesday, Apr 29, 2026
Reported By Admin
Gold Price Rises ₹320, Hits ₹1.11 Lakh per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനയാണിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 1,11,000 രൂപയിലേക്ക് ഉയർന്നു. ഇന്നലെ സ്വർണവില മൂന്ന് തവണയായി 2,040 രൂപ ഇടിഞ്ഞിരുന്നു.

നേരത്തെ, ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം വില ഇടിഞ്ഞ് ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,240 രൂപയിലേക്ക് വീണിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിപ പടിപടിയായി ഉയരുകയും ഏപ്രിൽ 18ന് 1,14,240 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്ന് 13,875 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.