- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,880 രൂപയിലേക്ക് താഴ്ന്നു. ശനിയാഴ്ച സ്വർണവില 600 ഉയർന്ന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 1,14,240 രൂപയിലേക്ക് എത്തിയിരുന്നു.
നേരത്തെ, ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് തൊട്ടടുത്ത ദിനം തന്നെ വില ഇടിഞ്ഞ് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കായ 1,09,240 രൂപയിലേക്ക് എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.