- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,800 രൂപയിലേക്ക് താഴ്ന്നു. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയുണ്ടായ സ്ഥാനത്താണ് ഇന്ന് വില ഇടിഞ്ഞിട്ടുള്ളത്.
നേരത്തെ, ഏപ്രിൽ ഒന്നിന് വില വർധനയോടെ 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് രണ്ടാം തീയതി വില രണ്ട് തവണ ഇടിഞ്ഞതിനെത്തുടർന്ന് 1,09,240 രൂപ എന്ന ഈ മാസത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണിരുന്നു. എന്നാൽ അടുത്ത ദിവസം മുതൽ സ്വർണവില വീണ്ടും കുതിക്കാൻ ആരംഭിച്ചതോടെ ഏപ്രിൽ 8ന് 1,12,800 രൂപ എന്ന കഴിഞ്ഞ 23 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണവില കുതിച്ചെത്തിയത്. അതിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഏറ്റക്കുറിച്ചിലുകളോടെ തുടരുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞ് 13,975 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.