Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് 160 രൂപ ഉയർന്നു

Thursday, Apr 16, 2026
Reported By Admin
Gold Price Rises Again in Kerala, Hits ₹1,14,080

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുതിപ്പ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണിന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,080 രൂപയിലേക്ക് ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വർധനവ് സംഭവിച്ചിരുന്നു. ഒരു പവന് 1,040 രൂപയുടെ വർധനവാണിന്നലെ ഉണ്ടായത്.

നേരത്തെ, ഏപ്രിൽ ഒന്നിന് 1,11,080 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് അന്ന് വൈകുന്നേരം വീണ്ടും വില വർധിച്ചതിന്റെ ഫലമായി വില 1,12,160 രൂപയിലേക്ക് ഉയരുകയും തൊട്ടടുത്ത ദിനം തന്നെ രണ്ട് തവണ വില ഇടിഞ്ഞ് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കായ 1,09,240 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും സ്വർണവില തുടർച്ചയായി ഉയരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്ന് 14,260 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.